ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും, വിമർശിച്ച് ഹരീഷ് പേരടി

കേരള കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയും ആയ ആർ ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. 86 വയസ്സായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് നിരവധി ആളുകൾ പങ്കെടുത്തിരുന്നു.

ചടങ്ങുകളിലെ ആൾക്കൂട്ടത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമർശനം. ചിത്രത്തിൽ കാണുന്ന ആൾകൂട്ടത്തെ ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകൾ ചേർന്ന കൂട്ടങ്ങളായോ കാണുവാൻ അപേക്ഷിക്കുന്നു. നോതാക്കൾ മരിക്കുമ്പോൾ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും പരിഹാസ രൂപേണ ഹരീഷ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ, മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്…ഈ ചിത്രത്തിൽ കാണുന്ന ആൾ കൂട്ടത്തെ 20 പതിന്റെ ഗുണിതങ്ങളായി കാണുകയോ 20പത് ആളുകൾ ചേർന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും.