കെ റെയില്‍ വിഷയത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ അഭിപ്രായം പറയണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി വാ തുറക്കണമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.
കെ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്നും എന്നാല്‍, ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണെന്നും ഹരീഷ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, മമ്മുക്കയേയും ലാലേട്ടനെയും വിടാം… വര്‍ക്ക് പ്രായമായില്ലെ… കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസില്‍, പ്രിഥിരാജ്, ദുല്‍ഖര്‍ സല്മാന്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്, പ്രണവ് മോഹന്‍ലാല്‍ ഇങ്ങിനെയുള്ളവര്‍ക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാല്‍ കൊള്ളാം… കാരണം മലയാള സിനിമയില്‍ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതില്‍ അഭിനയിക്കാനുള്ളവരാണ് നിങ്ങള്‍… മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബപോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി വാ തുറക്കു… നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബില്‍ കയറ്റാന്‍ വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്… എന്റെ അഭിപ്രായം-കെ.റെയില്‍ വേണം… പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണ്…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…