entertainment

കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ

കൊച്ചി:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് നടന്‍ ഹരിശ്രീ അശോകന്‍.ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയാണ് ഹരിശ്രീ അശോകൻ നിർദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്

സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് ഇന്ന് കേരളത്തിലുള്ളൂ…സാറമ്മാരേ ഹരിശ്രീ അശോകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.പഞ്ചാബി ഹൗസിലെ രമണന്റെ ഫോട്ടോക്ക് ഒപ്പമാണ് ഹരിശ്രി അശോകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.എന്തായാലും ഹരിശ്രീ അശോകന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു.നിരവധി പേരാണ് ട്രോളുകള്‍ കൊണ്ട് എത്തുന്നത്.ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്-എന്നാണ് ചിലരുടെ കമന്റ്.രമണന്റെ ബുദ്ധിയെ പുകഴ്ത്തിയും കമന്റുകള്‍ വരുന്നുണ്ട്.രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ,ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്-എന്നിങ്ങനെ കമന്റുകള്‍ ഏറെയാണ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍ തോതില്‍ വര്‍ധിക്കുന്നതിനെ വിമര്‍ശിച്ചാണ് ഹരിശ്രി അശോകന്റെ പുതിയ പോസ്റ്റ്.സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതിനെ പരിഹസിക്കുക കൂടിയാണ് ഹരിശ്രി അശോകന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെയ്യുന്നത്

Karma News Network

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

18 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

21 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

53 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

58 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

1 hour ago