kerala

സജീവിന്റെ മരണത്തിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തര്‍ക്കം, അര്‍ഷാദും സഹായിയും പിടിയില്‍; ബാഗില്‍ എംഡിഎംഎയും കഞ്ചാവും

കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ലാറ്റ് കൊലപാതകത്തിന്റെ ചുരുളഴികൾ അയയുന്നു. ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന സംശയമാണ് പൊലീസിനുള്ളത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ ത‍ർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്.മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പക്ഷേ കൊല നടന്നത്  രണ്ടു ദിവസം  മുൻപാണെന്നാണ് പൊലീസ് നിഗമനം. കാസ‍ര്‍കോട് നിന്നും അർഷാദിന്റെ സഹായിയും  പിടിയിലായിട്ടുണ്ട്.

പ്രതി അ‍ര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ  അശ്വന്താണ് അര്‍ഷാദിനെ രക്ഷപ്പെടാൻ  സഹായിച്ചത്. പിടികൂടിയപ്പോൾ ഇരുവരുടേയും  കയ്യിൽ ലഹരി  പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. അർഷാദിന്റെ ബാഗിൽ നിന്നും കഞ്ചാവും എംഡിഎം എയും പിടികൂടിയിട്ടുണ്ടെന്നും ഈ കേസിലെ നടപടിക്രമങ്ങൾക്ക് ശേഷമാകും പ്രതിയെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നും പൊലീസ് അറിയിച്ചു.

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവ‍ര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ വലയിലായത്.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

16 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

20 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

43 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

48 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

1 hour ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

1 hour ago