topnews

സജ്ന ഷാജി എന്റെ ഭർത്താവാണ്‌,ഭാര്യ ഹയറുന്നീസ രംഗത്ത്,എന്റെ 7പവനും പണവുമായി കടന്നയാളാണ്‌

കഴിഞ്ഞ ദിവസം കേരളം ചർച്ചചെയ്ത വിഷയമായിരുന്നു ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ ബിരിയാണി കച്ചവട വിവാദവും തുടർന്നുണ്ടായ ആത്മഹത്യാ ശ്രമവും. സജ്ന ഷാജി ട്രാൻസ്ജെൻഡർ ആയി മാറുന്നതിന് മുൻപ് ഷാജി മോൻ ആയിരുന്നു. ആ കാലത്ത് ഷാജി മോൻ വിവാഹവും ചെയ്തിരുന്നു. ഇപ്പോൾ ഷാജിമോന്റെ മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുടേതെന്ന പേരിൽ മലയാളത്തിലെ സ്പീക്ക് അപ്പ് എന്ന എഫ്എം ചാനൽ നടത്തിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തളിപ്പറമ്പ് ശ്രീകണ്ഠാപുരം സ്വദേശിനി ഹയറുന്നീസ എന്നാണ് യുവതി അഭിമുഖത്തിൽ പരിചയപ്പെടുത്തുന്നത്.ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതി അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്.ട്രാൻസ്ജെൻഡറായി സജ്ന ഷാജിയായി ജീവിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. എന്നാൽ നാല് വർഷം മുൻപേ തമ്മിൽ വേർപിരിഞ്ഞു. വീട്ടിൽ നടന്ന ആലോചന വഴിയായിരുന്നു വിവാഹം നടന്നത്.

കോട്ടയം മണിമല സ്വദേശിയായരുന്നു ഷാജിമോൻ. പണം സംബന്ധിയായ അസ്വാരസ്യങ്ങൾ മൂലമാണ് തങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. കുറച്ച് കാലം വേർപിരിഞ്ഞു താമസിച്ചു. ഇതിനിടയിൽ ഞാൻ ഡിവോഴ്സിന് ശ്രമിച്ചു. സ്ത്രീധന തുകയായി നൽകിയ ഏഴ് പവനും ഒരു ലക്ഷം രൂപയും ഷാജി കൈക്കലാക്കിയിരുന്നു. തന്റെ വിവാഹത്തിനായി വീടും വീറ്റു.

ഷാജി മോൻ കാരണം എന്റെ വീട്ടിൽ പോലും എന്നെ കയറ്റുന്നില്ല.വീടും സ്ഥലവും വിവാഹാവശ്യത്തിനായി വിറ്റതിനെ തുടർന്ന് എന്റെ രണ്ട് സഹോദരന്മാരും വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്. എനിക്ക് സ്ത്രീധനമായി കൊടുത്ത പണവും സ്വർണ്ണവും എനിക്ക് വേണം. അവസാനം ഞാൻ കേസ് കൊടുത്തു. കേസ് നടത്താൻ പോലും എന്റെ കയ്യിൽ രൂപയില്ല.വക്കീൽ വിളിച്ചപ്പോൾ പോലും ഷാജി മോൻ വന്നിരുന്നില്ല.അവൻ നിനക്ക് പണം തരാൻ പോകുന്നില്ലെന്ന് ഷാജിമോന്റെ വക്കീൽ പോലും പറഞ്ഞു. എനിക്ക് വിവാഹമോചനം വേണം. നിയമപരമായി വിവാഹം ചെയ്തവരാണ് ഞങ്ങൾ. എനിക്ക് നിയമപരമായി തന്നെ വിവാഹമോചനം വേണം.

സ്ത്രീധനമായി കൊടുത്ത പണവും സ്വർണ്ണവും വേണം. എനിക്ക് നീതിവേണം. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ഞാൻ പറയുന്നത് കള്ളമല്ല. എന്റെ ഉമ്മായെ പോലും കണ്ടിട്ട് വർഷങ്ങളായി. ഈ പണം വാങ്ങി എന്റെ ഉമ്മായ്ക്ക് കൊടുക്കണം. ഒരു കുടുംബത്തിനെയാണ് ഷാജി മോൻ തെരുവിലാക്കിയത്. എനിക്ക് നീതിവേണം. വിവാഹചിത്രങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്.

Karma News Network

Recent Posts

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

9 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

18 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

37 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

46 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

58 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago