കൊച്ചി. വൈകിയെത്തിയെന്ന കാരണത്താൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റിയില്ല. പുറത്ത് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണവും ഉണ്ടായി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർഥിനിയെയാണ് ഹോസ്റ്റലിന് മുമ്പിൽ വെച്ച് തെരുവ് നായ ആക്രമിച്ചത്.
കേളേജിൽ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ നടന്ന ഫെസ്റ്റിന് ശേഷമാണ് വിദ്യാർഥിനി ഹോസ്റ്റലിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രി വനിതകളുടെ പ്രതിഭ ഹോസ്റ്റലിന് മുന്നിലാണ് സംഭവം. വൈകീട്ട് 6.30ന് ശേഷമാണ് എത്തിയതെന്ന കാരണം പറഞ്ഞാണ് പുറത്തുനിറുത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.
ഒരു മിനിറ്റ് മാത്രം വൈകി 6.31-ന് ഹോസ്റ്റലിൽ എത്തിയ തങ്ങളെ വാർഡൻ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ലെന്ന് വിദ്യാർഥിനികൾ പറയുന്നു. തുടർന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർഥിനികളിൽ ഒരാളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റിട്ടും സഹായിക്കുവാൻ ഹോസ്റ്റൽ വാർഡൻ തയ്യാറായില്ല. നാട്ടുകാരും സഹപാഠികളും ചേർന്നാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചത്.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…