topnews

മലപ്പുറം ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഹെഡ് നഴ്‌സിന് ഗുരുതര പരിക്ക്

മലപ്പുറം. ജില്ലാ ആശുപത്രിയില്‍ നഴ്‌സ് കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഹെഡ് നഴ്‌സ് ടിജെ മിനിയാണ് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ നിന്നും താഴത്തെ നിലയിലേക്ക് വീണത്. ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സ വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നഴ്‌സിങ് സൂപ്രണ്ടിനൊപ്പം പരിശോധനയ്ക്ക എത്തിയതായിരുന്നു മിനി.

താഴത്തെ നില പരിശോധിക്കുന്നതിനിടെ വാതില്‍ തുറന്ന് നിലം ഉണ്ടെന്ന് കരുതി കാലെടുത്ത് വെയ്ക്കുകയായിരുന്നു. എന്നാല്‍ വാതിലിനപ്പുറം അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറായിരുന്നു. ഇതോടെ മിനി എട്ട് മീറ്റര്‍ താഴേക്ക് വീഴുകയായിരുന്നു. വിണതിന് പിന്നാലെ ജീവനക്കാര്‍ മിനിയെ കാഷ്വാല്‍റ്റിയില്‍ എത്തിച്ചു.

മിനിക്ക് ഗുരുതരപരിക്കുള്ളതിനാല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിട്ടുണ്ട്.

Karma News Network

Recent Posts

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

3 mins ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

7 mins ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

20 mins ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

34 mins ago

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

51 mins ago

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി…

1 hour ago