kerala

‘മഹ’ ചുഴലികാറ്റ് ശക്തി പ്രാപിച്ച് കുതിക്കുന്നു

‘മഹ’ ചുഴലികാറ്റ് ശക്തി പ്രാപിച്ച് കുതിക്കുകയാണ്.പലയിടത്തും വൈദ്യുതി നിലച്ചു. മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് എന്നതിനാൽ
അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുലർച്ചെയുള്ള അലേർട്ട് ഇങ്ങനെ…

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 26 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 ഒക്ടോബർ 31 ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 10.2°N അക്ഷാംശത്തിലും 73.3°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്കായി 670 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 61 കിമീ മുതൽ 90 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്.

‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

പുറപ്പെടുവിച്ച സമയം: 3 AM 31/10/2019
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Karma News Network

Recent Posts

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

13 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

44 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

1 hour ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

1 hour ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

2 hours ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

2 hours ago