kerala

കലിതുള്ളി കാലവർഷം, വ്യാപക നാശനഷ്ടം, കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട് : തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് കനത്തനാശനഷ്ടം വിതച്ച് കാലവർഷം. വിവിധ ജില്ലകളിൽ മരം കടപുഴകി വീണ് ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. ആലപ്പുഴയിൽ മത്സ്യവിൽപനശാലക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കട പൂർണമായി തകർന്നു. കൊല്ലം പുനലൂർ കുന്നിക്കോട് അബ്ദുൾ സലാമിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. സമീപത്തെ ഹോട്ടലിന് മുകളിലേക്കാണ് മരം വീണത്. തിരുവല്ല പെരിങ്ങരയിൽ ആൽമരത്തിന്റെ ചില്ല വീണ് രണ്ടു കാറുകൾക്ക് കേടുപാടുകൾ പറ്റി. കൊല്ലത്ത് ട്രാക്കിനു മുകളിലേക്ക് മരം വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.

ആലപ്പുഴയിലെ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയിലും വീടുകളിൽ വെള്ളം കയറി. കോട്ടയത്തും കൊല്ലം കുണ്ടറയിലും കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. ഇടുക്കി ഉടുമ്പൻചോല രാജാക്കണ്ടം വെള്ളിമലയിൽ കനത്ത മഴയിൽ വെള്ളിമല സ്വദേശി വിനുവിന്റെ വീട് തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊ‍ഴിലാളികൾ കടലിൽ വീണു.

തുടർച്ചയായി മഴ പെയ്താൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും മലയോരമേഖലകളിൽ കനത്ത ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

Karma News Network

Recent Posts

ഇന്ത്യൻ ക്രികറ്റ് ടീമിനെതിരെ ഐ.എസ്.ഐ.എസ്- കെ ഭീഷണി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനേ ആക്രമിക്കാൻ ഐ എസ് ഭീകരർ പദ്ധതി നടപ്പാക്കിയെന്ന സുപ്രധാന വാർത്ത പുറത്ത്. ഏതാനും ദിവസങ്ങൾ മാത്രം…

36 mins ago

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം…

54 mins ago

വിവാഹ മോചനം നേടുമ്പോഴും ഭര്‍ത്താവ് എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു, ഏഴ് ജന്മത്തിലും ഭര്‍ത്താവായി അദ്ദേഹം തന്നെ മതി- നടി നളിനി

മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് നളിനി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ പല ഭാഷകളിലും നടി തിളങ്ങി. ഭൂമിയിലെ രാജാക്കന്മാര്‍,…

2 hours ago

ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ സഭ നേതൃത്വം നടത്തുന്ന സ്കൂളുകളുടെ പീഡനമോ?

കൊടുങ്ങല്ലൂരിലെ പുഴയിൽ ദുരൂഹ നിലയിൽ മരിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ക്രിസ്ത്യൻ സഭ നേതൃത്വം നടത്തുന്ന സ്കൂളുകളുടെ…

2 hours ago

ശശി തരൂര്‍ എം പിയുടെ പിഎ സ്വര്‍ണ്ണകള്ളകടത്തിൽ അറസ്റ്റിൽ,ശിവകുമാർ പ്രസാദ് ദുബൈ കാരിയറിൽ നിന്നും വാങ്ങി ബാഗിൽ നിറയ്ക്കവേ കൈയ്യോടെ പിടിയിൽ

കോൺഗ്രസ് നേതാവും തിരുവനന്തപുരത്തേ സ്ഥനാർഥിയുമായ ശശി തരൂരിന്റെ സിക്രട്ടറി സ്വർണ്ണ കടത്തു കേസിൽ അറസ്റ്റിലായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ്…

2 hours ago

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം, നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം. പ്രതി പോലീസ് പിടിയിൽ. കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്…

3 hours ago