topnews

ഇഷ്ടമില്ലാത്ത മാധ്യമങ്ങൾ അടച്ച് പൂട്ടുന്നു, ന്യൂസ് റൂമുകളിൽ പോലീസ് ഭീകരത

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം മാധ്യമ ഓഫീസുകളിൽ പോലീസിനെ അയച്ച് പൂട്ടിക്കുകയും പ്രവർത്തനം നിർത്തുകയും ചെയ്യുന്നത് തുടരുന്നു. മുഖം നോക്കാതെ വിമർശിക്കുന്ന ഓൻലൈൻ മാധ്യമങ്ങളിൽ സർക്കാരിനെ അനുകൂലിക്കാത്ത മുഴുവൻ മാധ്യമങ്ങളേയും പൂട്ടിക്കാൻ ആണ്‌ ഇപ്പോൾ നീക്കം നടക്കുന്നത്. കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം ഭയാനകമായ അവസ്ഥയിലും ഭീതിയുടെ നിഴലിലും ആണ്‌. ലാത്തിക്കും ബൂട്ടിനും ഇടയിൽ ന്യൂസ് മുറികളും മാധ്യമ ഓഫീസുകളും ഭീകരമായ അവസ്ഥയിലാണിപ്പോൾ. മറുനാടൻ മലയാളിയിൽ റെയ്ഡ് നടന്ന അതേ ദിവസമായ 3നു കർമ്മ ന്യൂസിലും റെയ്ഡ് നടത്തിയത് ആസൂത്രിതം ആയ നീക്കം ആയിരുന്നു.

കർമ്മയുടെ സി.ഇ ഒ അടക്കം 2 പേർക്കെതിരെ ഇപ്പോൾ പോലീസ് ജാമ്യമില്ലാ കേസ് ചുമത്തിയിരിക്കുകയാണ്‌. തിരുവന്തനപുരത്തേ യാനാ ഹോസ്പിറ്റലിനെതിരെ കർമ്മ ന്യൂസ് വാർത്ത നല്കിയതിനേ തുടർന്ന് ഒരു കോടി രൂപ ചോദിച്ച് ബ്ളാക്ക്മെയിൽ ചെയ്തു എന്ന ആശുപത്രി അധികാരികളുടെ വാർത്ത വന്ന ശേഷം ഉള്ള പ്രതികാര പരാതിയിൽ പോലീസ് കള്ളകേസ് ചുമത്തിയിരിക്കുകയാണ്‌. കർമ്മ ന്യൂസ് പ്രവർത്തകർക്കെതിരെ എടുത്ത കള്ള കേസിനു ആധാരമായ വീഡിയോ കാണുക. ഇതുപോലുള്ള വാർത്തകൾ പുറത്ത് വരുന്നത് തടയുവാൻ കോർപ്പറേറ്റുകൾ സർക്കാരിനേയും പോലീസിനേയും ഉപയോഗിക്കുകയാണ്‌, ഈ യാനാ ആശുപത്രിയുടെ ജനറൽ മാനേജർ തങ്ങുന്നത് മുഖ്യമന്ത്രിയുടെ സിക്രട്ടറിയുടെ വസതിയിലാണ്‌ എന്നും പരാതിക്കാർ പറയുന്നു

ഇതിനിടെ പി വി അൻവർ വൺ..ടു…ത്രി..ഇങ്ങിനെ മാധ്യമ സ്ഥാപനങ്ങൾക്ക് നമ്പർ ഇട്ട് പൂട്ടിക്കും എന്ന അറിയിപ്പ് ഇറക്കിയിരിക്കുന്നു. നമ്പർ വൺ മറുനാടൻ, 2- ക്രൈം നന്ദകുമാർ..3- കർമ്മ ന്യൂസ് ഇങ്ങിനെ പോകുന്നു. ശരിയായി പ്രവർത്തിക്കുന്ന മാധ്യമങ്ങളേയും മാധ്യമ സ്ഥാപനങ്ങളേയും മാത്രമേ അനുവദിക്കൂ എന്നും പി വി അൻവർ പോസ്റ്റിൽ പറയുന്നു. പി വി അൻവറുടെ ശരികൾ കേരളത്തിന്റെയും പൊതു സമൂഹത്തിന്റെയും ശരികൾ ആയി പോലീസ് നടപ്പാക്കുകയാണിപ്പോൾ. ഭീകര വാഴ്ച്ച മാധ്യമ പ്രവർത്തകരോടും സ്ഥാപനങ്ങളോടും ചെയ്യുന്നു.ഇപ്പോൾ ഓൻലൈൻ മാധ്യമങ്ങളേ അറ്റച്ച് പൂട്ടുമ്പോൾ മുഖ്യ ധാര മാധ്യമങ്ങൾ നിസബ്ദരാണ്‌. ഓൺലൈൻ മാധ്യമങ്ങൾ ഇല്ലാതാകുമ്പോൾ അവർക്ക് കൂടുന്ന റീച്ചുകളും ജനങ്ങൾ അവരേ മാത്രം ആശ്രയിക്കും എന്ന പ്രതീക്ഷയാണ്‌. എന്നാൽ ഇന്നു ഞാൻ നാളെ നീ എന്ന വിധത്തിൽ നാളെ ലാത്തിയും ബൂട്ടും എല്ലാ മാധ്യമ ഓഫീ​‍ീസുകളിലും എത്തും. അല്ലെങ്കിൽ ഭരിക്കുന്നവരുടെ ശരികൾക്ക് വിധേയരായി മാത്രം വാർത്തകൾ നല്കേണ്ടി വരും

ഇതെല്ലാം നടന്നത് നമ്മുടെ ഈ കേരളത്തിലായതിനാലാണ് ഇവിടെ ആരും പ്രതികരിക്കാതിരിക്കുന്നത്. ഒരുപക്ഷെ ഗുജറാത്തിലോ ഉത്തർപ്രദേശിലോ ആണ് ഇത് സംഭവിച്ചതെങ്കിൽ ഇന്ന് കേരളം മാധ്യമ സ്വാതന്ത്ര്യത്തിനായി ഇളകി മറിഞ്ഞ് ഉൽസവമായേനേ..കോടതിയിൽ ജാമ്യം നല്കിയിരിക്കുന്ന വ്യക്തികളുടെ സ്ഥാപനം പോലും തകർത്തിരിക്കുകയാണ്‌ കേരളത്തിൽ..

ഒരു പോലീസുകാരൻ കേസിൽ പെട്ടാൽ ആ പോലീസ് സ്റ്റേഷൻ പൂട്ടിക്കുമോ?

Karma News Network

Recent Posts

കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

6 seconds ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

34 mins ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

1 hour ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

2 hours ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

2 hours ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

3 hours ago