kerala

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി; പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കി

കൊച്ചി: സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ച്‌ ആത്മഹത്യയിലെത്തിച്ച വാളയാര്‍ കേസില്‍ നിര്‍ണായമക ഉത്തരവുമായി ഹൈക്കോടതി.പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവ്. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. കേസിലെ നാല് പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. മാത്രമല്ല, ലഭ്യമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. 2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒമ്ബത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

Karma News Network

Recent Posts

യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു…

4 mins ago

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു, ആക്രമിച്ചത് സുഹൃത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. …

33 mins ago

സ്വിഗ്ഗിയിൽ ലൈം സോഡ ഓർഡർ ചെയ്തു, എത്തിയത് കാലിക്കുപ്പി

ഓൺലൈനിൽ ഭക്ഷണം വാകുകയും അബദ്ധം പറ്റുകയും ചെയ്യ്യുന്ന നിരവധി വാർത്തകളാണ് ഈയിടെയായി പുറത്തു വരുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു…

43 mins ago

വീട്ടിലിരുത്താൻ അറിയാം, കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസിനെതിരെയാണ് ഉദ്യോ​ഗസ്ഥന്റെ…

1 hour ago

രാവണൻ വീരപുരുഷൻ, രാമായണത്തെ അവലംബിച്ച് സ്കിറ്റ്, IIT വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ പിഴ

മുംബൈ : മതവികാരം വ്രണപ്പെടുത്തി ‘രാഹോവൻ’ എന്ന വിവാദ നാടകം അവതരിപ്പിച്ച മുംബൈ ഐഐടിയിലെ 8 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി.…

1 hour ago

പുരുഷൻ ആയി ഉറങ്ങാൻ കിടന്നു, ഉണർന്നപ്പോൾ സ്ത്രീയായി മാറി, ചതിച്ച് സ്വവർഗ പങ്കാളി

പുരുഷൻ ആയി ഉറങ്ങാൻ കിടന്നു. ഉണർന്നപ്പോൾ സ്ത്രീയായി മാറി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വെറും 20 വയസ് മാത്രമുള്ള മുജാഹിദ് എന്ന…

2 hours ago