Categories: kerala

ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തണമെന്ന് ഹൈക്കോടതി

കൊച്ചി. ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ജില്ലാ കളക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഉടുമ്പഞ്ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണമാണ് നിര്‍ത്തിവയ്‌ക്കേണ്ടത്.

മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റെതാണ് നിര്‍ദേശം. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ സംരക്ഷണം കളക്ടര്‍ക്ക് തേടാം. സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ഇടിച്ച് നിരത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

വില്ലേജ് ഓഫിസര്‍ ഭൂപതിവ് ചട്ടം, കാര്‍ഡമം ഹില്‍ റിസര്‍വിലെ നിര്‍മാണ ചട്ടം ലംഘിച്ചതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നിട്ടും സിപിഎം നിര്‍മാണ പ്രവര്‍ത്തനം തുടര്‍ന്നു. സംഭവത്തില്‍ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

35 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

51 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

2 hours ago