topnews

കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വീടിനരികെ താമസം

തലശ്ശേരി ∙ പുന്നോലിലെ സിപിഎം പ്രവർത്തകൻ കോരമ്പേത്ത് ഹൗസിൽ കെ.ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു വിളിപ്പാടകലെ ഒളിവിൽ താമസിച്ചത് വൻ സുരക്ഷാവീഴ്ച. പ്രതിക്കു താമസിക്കാൻ വീട് വിട്ടുനൽകിയ കുടുംബത്തിന്റെ സിപിഎം ബന്ധവും വിവാദമായി.

മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽപോലും സദാ പൊലീസ് കാവലുള്ള പ്രദേശമാണിത്. മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ സ്ഥിരം പൊലീസ് സാന്നിധ്യവുമുണ്ട്. നൈറ്റ് പട്രോളിങ്ങും പതിവ്. ഇത്രയൊക്കെയുണ്ടായിട്ടും 6 ദിവസം എങ്ങനെ നിജിൽദാസ് ഇവിടെ ഒളിവിൽ കഴിഞ്ഞെന്ന ചോദ്യമാണ് ഉയരുന്നത്. അറസ്റ്റിനെ തുടർന്ന് വീട് അടിച്ചു തകർക്കപ്പെട്ടതും ബോംബേറു നടന്നതും പൊലീസിന്റെ വീഴ്ചയായി. പ്രതി താമസിച്ചിരുന്ന വീടിന് അടുത്തു തന്നെയാണ് പിണറായി സ്റ്റേഷനിലെ ഒരു എസ്ഐ വാടകയ്ക്ക് താമസിച്ചിരുന്നത്. മുഖ്യമന്ത്രി പാണ്ട്യാലമുക്കിലെ വീട്ടിൽ കുടുംബ സമേതം 16 വരെ ഉണ്ടായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തേക്കു പോയതിന്റെ പിറ്റേന്നാണ് പ്രതി ഇവിടെയെത്തിയത്.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

3 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

39 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

55 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago