കൊച്ചി : ജനവാസമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന അരിക്കൊമ്പനെ നാടുകടത്താനുള്ള ദൗത്യം വിജയിപ്പിച്ച സംഘാംഗങ്ങളെ അഭിനന്ദിച്ച് ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും ഹൈക്കോടതി കത്തില്‍ പറയുന്നു.
ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേ എന്ന് കോടതി ചോദ്യമുയര്‍ത്തിയിരുന്നു. എന്നാൽ അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി. ആനയെ റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം മുതൽ റേഡിയോ കോളര്‍ വഴിയുള്ള സിഗ്നൽ ലഭിച്ചിരുന്നില്ല.
എന്നാൽ ഇന്ന് രാവിലെയോടെ സിഗ്നൽ വീണ്ടും ലഭിച്ചു തുടങ്ങി. നിലവിൽ തമിഴ്നാട് അതിർത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് ലഭിക്കുന്ന വിവരം. അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ നഷ്ടപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പുനഃസ്ഥാപിച്ചതോടെ ആശങ്കകൾ ഒഴിഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…