kerala

ദേശീയപാത 66 നിര്‍മിക്കുന്നത് സിഗ്നലുകളില്ലാതെ, റോഡ് മറികടക്കാന്‍ 400 അടിപ്പാതകള്‍ നിര്‍മിക്കും

തിരുവനന്തപുരം. കേരളത്തില്‍ നിര്‍മിക്കുന്ന ആറുവരിപാതയായ ദേശീയ പാത 66ല്‍ സിഗ്നലുകളുണ്ടാകില്ല. 603 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുന്നത്. സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ആദ്യത്തെ പ്രധാന പാതയായിരിക്കും ഇത്. റോഡ് മറികടക്കാന്‍ അടിപ്പാതകളും കാല്‍നടപ്പാതകളും നിര്‍മിക്കും. നിലവില്‍ ഇടപ്പള്ളിമുതല്‍ അരൂര്‍ വരെയുള്ള പഴയ റോഡിന് പകരം പുതിയ മേല്‍പ്പാലം വരും.

റോഡിനായി ആകെ 400 അടിപ്പാതാകളാണ് നിര്‍മിക്കുന്നത്. പ്രധാന സ്ഥലങ്ങള്‍ ബന്ധിപ്പിക്കുന്നത് അടിപ്പാതകള്‍ വഴിയായിരിക്കും. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിപ്പാതകള്‍ നിര്‍മിക്കുന്നത്. റോഡ് മുറിച്ച് കിടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാതകളും റോഡിലുണ്ടായിരിക്കും. റോഡില്‍ മീഡിയേറ്ററുകള്‍ ഉണ്ടാകില്ല. മീഡിയേറ്റര്‍ ഉപയോഗിച്ച് റോഡ് നിര്‍മിക്കാന്‍ 60 മീറ്റര്‍ വേണം. എന്നാല്‍ 45 മീറ്ററാണ് റോഡ് നിര്‍മിക്കുന്നത്.

മീഡിയേറ്ററിന് പകരം ന്യുജേഴ്‌സി ബാരിയര്‍ ഉപയോഗിക്കും. ദേശീയ പാത 66ല്‍ 12 ടോള്‍ ബൂത്തുകളായിരിക്കും ഉണ്ടായിരിക്കുക. സര്‍വീസ് റോഡുകളില്‍ നിന്നും മെയിന്‍ റോഡിലേക്ക് വാഹനങ്ങല്‍ക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്‌റ്റോറേജ് ലൈകുകള്‍ ഉണ്ടാവില്ല. പുതിയ പാതയിലേക്ക് സര്‍വീസ് റോഡിലൂടെ മാത്രമെ പ്രധാന റോഡിലേക്ക് കയറാന്‍ സാധിക്കു.

ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തുനിന്നും കാസര്‍കോട് എത്താന്‍ ഏഴുമണിക്കൂര്‍ മതിയാകും.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

13 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

38 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

58 mins ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

1 hour ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

3 hours ago