topnews

സെക്സ് ചാറ്റിലൂടെ യുവാവിനെ കുടുക്കി, വിളിച്ചുവരുത്തി പണം തട്ടി, രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ സെക്സ് ചാറ്റിലൂടെ കുടുക്കി പണം തട്ടിയ കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ,​ മലപ്പുറം സ്വദേശിയായ യുവാവ് എന്നിവരെ പോലീസ് പിടികൂടി. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിൽ നിന്ന് പണം കവർന്നകേസിലാണ് അറസ്റ്റ്. യുവാവിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും സ്ഥിരമായി സെക്സ് ചാറ്റുൾപ്പെടെ നടത്തുകയുമായിരുന്നു. ശേഷം നേരിൽ കാണാണായി വിളിച്ചുവരുത്തി.

എറണാകുളം പള്ളിമുക്കിൽ എത്തെത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു. രണ്ടാഴ്ത മുൻപാണ് യുവാവിന് ശരണ്യ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. അതിന് ശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.

പിന്നാലെയാണ് യുവാവ് ശരണ്യ പറഞ്ഞതനുസരിച്ച് കൊച്ചിയിൽ എത്തിയത്. എന്നാൽ കേസിലെ മറ്റു പ്രതികൾ ചേർന്ന് യുവാവിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദ്ദിക്കുകയും എ.ടി.എം കാർ‌ഡ് തട്ടിയെടുത്ത് നാലായിരം രൂപയോളം ബലമായി പിൻവലിച്ചു. ഫോൺ ബലമായി പിടിച്ചുവാങ്ങുകയും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ചുവരുത്തി പണം തട്ടുകയും ചെയ്തു.

ഇതുകൊണ്ടും അവസാനിച്ചില്ല. സെക്സ് ചാറ്റുക പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് പ്രതികൾ വീണ്ടും വിളിച്ചതോടെ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

2 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

35 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago