കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നടുവേദനയ്ക്ക് ചികിത്സയ തേടിയെത്തിയ കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ (46) ആണ് മരിച്ചത്. ഡോക്ടർമാർ അശ്രദ്ധ കാണിച്ചെന്നാണ് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
രാവിലെ നടുവേദന കലശലായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തി. എംആർഐ സ്കാൻ ചെയ്യാൻ കഴിയാതിരുന്നതോടെ തിരിച്ചു പോയി. പിന്നീട് വൈകുന്നേരത്തോടെ എംആർഐ സ്കാൻ ചെയ്യാൻ എത്തിയതായിരുന്നു. ടെസ്റ്റ് ഡോസ് നൽകി ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.
തൊട്ട് പിന്നാലെ തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. എംആർഐ സ്കാനിങ് ചെയ്യുന്നതിന് മുൻപ് അലർജിയ്ക്കുള്ള ടെസ്റ്റ് ഡോസ് ഇൻജക്ഷനാണ് നൽകിയതെന്ന് പോലീസ് പറയുന്നു. ഷമീർ കഴിഞ്ഞ രണ്ട് വർഷമായി ആയുർവേദ മരുന്നാണ് ഉപയോഗിച്ചിരുന്നത്.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…