കൊച്ചി: യുവാവിനെ സെക്സ് ചാറ്റിലൂടെ കുടുക്കി പണം തട്ടിയ കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശിയായ യുവാവ് എന്നിവരെ പോലീസ് പിടികൂടി. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിൽ നിന്ന് പണം കവർന്നകേസിലാണ് അറസ്റ്റ്. യുവാവിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും സ്ഥിരമായി സെക്സ് ചാറ്റുൾപ്പെടെ നടത്തുകയുമായിരുന്നു. ശേഷം നേരിൽ കാണാണായി വിളിച്ചുവരുത്തി.
എറണാകുളം പള്ളിമുക്കിൽ എത്തെത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു. രണ്ടാഴ്ത മുൻപാണ് യുവാവിന് ശരണ്യ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. അതിന് ശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.
പിന്നാലെയാണ് യുവാവ് ശരണ്യ പറഞ്ഞതനുസരിച്ച് കൊച്ചിയിൽ എത്തിയത്. എന്നാൽ കേസിലെ മറ്റു പ്രതികൾ ചേർന്ന് യുവാവിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദ്ദിക്കുകയും എ.ടി.എം കാർഡ് തട്ടിയെടുത്ത് നാലായിരം രൂപയോളം ബലമായി പിൻവലിച്ചു. ഫോൺ ബലമായി പിടിച്ചുവാങ്ങുകയും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ചുവരുത്തി പണം തട്ടുകയും ചെയ്തു.
ഇതുകൊണ്ടും അവസാനിച്ചില്ല. സെക്സ് ചാറ്റുക പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് പ്രതികൾ വീണ്ടും വിളിച്ചതോടെ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…