ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. നടത്തിപ്പുകാരിയും രണ്ടു യുവാക്കളും അറസ്റ്റിൽ. റാന്നി മുക്കാലമുൺ കാരിക്കുളംസ്വദേശി ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി സ്വദേശി സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സ്റ്റെഫിന് (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിൽ പഠനസംബന്ധമായി ലേഡീസ് ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികളെ ഹോസ്റ്റൽ നടത്തിപ്പുകാർ ലഹരിമരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്യുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടികളെ ലഹരിക്കും പീഡനത്തിനും അടിമകളാക്കാൻ വലിയ മാഫിയ കൊച്ചിയിൽ സജീവമാണ്. ഇതിന്റെ ഇരയാണ് ഈ പെൺകുട്ടിയെന്നാണ് വിലയിരുത്തൽ.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരന്റെ മേൽനോട്ടത്തിൽ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടറായ മിഥുൻ മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, രതീഷ്, അനിൽകുമാർ, പ്രവീൺ, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്ക ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്. വിവിധ ഇടങ്ങളിൽ നിന്നും പഠനസംബന്ധമായും ജോലിയ്ക്കും കൊച്ചിയിൽ നിരവധി പെൺകുട്ടികളാണ് എത്തുന്നത്. ഇവരെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടറായ മിഥുന് മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, രതീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…