kerala

പാടശേഖരത്തിൽ നിന്നും തീ പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ റിട്ട. ഡപ്യൂട്ടി തഹസീൽദാർ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: പാടശേഖരത്തിൽ നിന്നും തീ, പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.
റിട്ട. ഡപ്യൂട്ടി തഹസീൽദാർ കോട്ടയം പള്ളം വാലാക്കടവ് പുത്തൻപുരയ്ക്കൽ തരകൻ വീട്ടിൽ മാത്യു വർഗീസ് (സാബു – 62) ആണ് മരിച്ചത്.

കോട്ടയം പള്ളം അറക്കൽ അമ്പലത്തോട് ചേർന്നുള്ള ഏക്കർ കണക്കിന് തരിശ് പാടശേഖരത്താണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തീ പിടിച്ചത്. ശക്തമായി കാറ്റ് വീശിയതോടെ തീ അതിവേഗം പാടശേഖരത്തോട് ചേർന്ന ജനവാസ മേഖലയിലേക്കും പടർന്നു. ഇതേ തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, ചിങ്ങവനം പോലീസും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തി.

ഇതിനിടയിൽ പാടശേഖരത്തോട് ചേർന്ന മാത്യു വർഗീസിന്റെ പുരിയിടത്തിലേക്കും തീ പടർന്നതോടെ വെള്ളമൊഴിച്ച് അണയ്ക്കുന്നതിടയിൽ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചു. ഭാര്യ: – സാറാമ്മ പീറ്റർ (റിട്ട അധ്യാപിക പള്ളം സെൻ്റ് പോൾസ് സ്കൂൾ),മക്കൾ:- ഷിൻ്റു, ഭാഗ്യ, സ്നേഹ

Karma News Network

Recent Posts

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

2 mins ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

12 mins ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

26 mins ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

41 mins ago

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

57 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

1 hour ago