kerala

വനിതാ പ്രവർത്തകർക്കു നേരെ വധഭീഷണി, ഡിവൈഎഫ്‌ഐക്കെതിരെ പരാതി നൽകി മഹിളാ മോർച്ച

കോഴിക്കോട്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെതിരെ മഹിളാ മോര്‍ച്ചയുടെ പരാതി. കോന്നാട് കടപ്പുറത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കിയെന്നാണ് പരാതി. മോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കും എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളിയാണ് പരാതി നല്‍കിയത്. കോന്നാട് കടപ്പുളത്ത് ശക്തമാകുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പുറത്തുനിന്നും എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് വസീഫ് വെല്ലുവിളി നടത്തിയത്.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തും. കമ്മീഷണര്‍ പരാതി ടൗണ്‍ എസിപിക്ക് നല്‍കി. കോന്നാട് കടപ്പുറത്ത് സമരം ചെയ്ത വനിതകളെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജുബിന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…

9 mins ago

കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…

35 mins ago

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യത, ജാ​ഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…

1 hour ago

ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…

2 hours ago

ഫാം ഹൗസിൽ നടന്ന റേവ് പാർട്ടി, ലഹരി പരിശോധനാ ഫലം പുറത്ത്, നടി മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പൊലീസ്

ബെം​ഗളൂരു: ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ…

2 hours ago

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

3 hours ago