പത്തനംതിട്ട : ബാഗിൽ വടിവാളും എയർഗണ്ണുമായി ഭാര്യവീട്ടിൽ അതിക്രമിച്ച് കയറിയ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തോന്നല്ലൂർ സ്വദേശി സീനയ്ക്കാണ്(46) കുത്തേറ്റത്. സീനയുടെ നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്.
ഇളയ മകളുടെ ഭർത്താവ് ഷമീർ ഖാൻ (36)ആണ് സീനയെ കുത്തിയത്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീനയുടെ മകൾ വിവാഹബന്ധം വേർപ്പെടുത്താനിരിക്കെയാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ വലിയ വാക്ക് തർക്കവും ഉണ്ടായിരുന്നു.
തുടർന്നാണ് പ്രതി സീനയെ കുത്തിയത്. ഇയാളെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും വടിവാളും എയർഗണ്ണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വകവരുത്തണമെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഭാര്യവീട്ടിൽ എത്തിയത്.
തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…
കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…