kerala

45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ, സംഭവം കാസർകോട്

കാസർകോട് : കാസർകോട് രാജപുരത്ത് 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമൺ (37) ആണ് പിടിയിലായത്. പൊലീസ് ഉദ്യോ​ഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പോലീസ് എത്തിയപ്പോൾ പ്രതിയുടെ വീടിന് മുൻവശം നിർത്തിയിട്ടിരുന്ന പ്രതിയുടെ കാറിലും ബൈക്കിലും നിന്നുമാണ് മദ്യം കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തുടർന്ന് പ്രതിയുടെ വീടിന് സമീപത്തെത്തിയ ഉദ്യോ​ഗസ്ഥർ വീട് വളയുകയും സനീഷിനെ പിടികൂടുകയുമായിരുന്നു.

അതേസമയം, പത്തനംതിട്ടയിൽ ബാഗിൽ വടിവാളും എയർഗണ്ണുമായി ഭാര്യവീട്ടിൽ അതിക്രമിച്ച് കയറിയ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തോന്നല്ലൂർ സ്വദേശി സീനയ്‌ക്കാണ്(46) കുത്തേറ്റത്. സീനയുടെ നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്.

ഇളയ മകളുടെ ഭർത്താവ് ഷമീർ ഖാൻ (36)ആണ് സീനയെ കുത്തിയത്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീനയുടെ മകൾ വിവാഹബന്ധം വേർപ്പെടുത്താനിരിക്കെയാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ വലിയ വാക്ക് തർക്കവും ഉണ്ടായിരുന്നു.

തുടർന്നാണ് പ്രതി സീനയെ കുത്തിയത്. ഇയാളെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും വടിവാളും എയർഗണ്ണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വകവരുത്തണമെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഭാര്യവീട്ടിൽ എത്തിയത്.

karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

26 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

50 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago