Categories: kerala

ശമ്പളം കൂടുതൽ ഭാര്യയ്ക്കായിരുന്നു. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ആ തീരുമാനം അനിവാര്യമായിരുന്നു

കുട്ടികളെ നോക്കുന്നത് സ്ത്രീകളുടെ ഉത്തരവാദിത്വമായിട്ടാണ് എല്ലാവരും കാണാറുള്ളത്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതും പുരുഷന്മാര്‍ കുട്ടികളെ നോക്കുന്നതും പുതുമയുള്ള കാര്യമല്ല. പല വിദേശ രാജ്യങ്ങളും പിന്‍തുടരുന്ന രീതിയാണിത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇത്തരമൊരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ യുവാവ് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലഹര്‍ എന്ന യുവാവാണ് മക്കളെ നോക്കാനായി ജോലി ഉപേക്ഷിച്ചതിനെ കുറിച്ചും, അതേ തുടര്‍ന്ന് നേരിട്ട ചോദ്യങ്ങളെ കുറിച്ചും തുറന്നെഴുതിയിരിക്കുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പില്‍ ലഹര്‍ പറയുന്നതിങ്ങനെ;

2015 ല്‍ ഒരു ഓസ്ട്രേലിയന്‍ ട്രിപ്പിനായി പണം സമ്ബാദിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനും ഭാര്യയും. അപ്പോഴാണ് അപ്രതീക്ഷിതമായാണ് ആ വിശേഷം അറിഞ്ഞത്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. ആ വാര്‍ത്ത തന്ന സന്തോഷവും അമ്ബരപ്പും ചെറുതായിരുന്നില്ല. എന്നാല്‍ അതിലേറെ അത്്ഭുതപ്പെടുത്തുന്ന മറ്റൊരു വിശേഷം കൂടി ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടകുട്ടികളാണെന്ന്.

ഇതോടെ ഓസ്ട്രേലിയന്‍ ട്രിപ്പ് എന്ന സ്വപ്നം മാറ്റിവച്ച്‌ കുട്ടിക്കുറുമ്ബുകളെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ അവരെ നോക്കാനായി ഞാന്‍ ജോലി രാജിവയ്ക്കാമെന്ന് തീരുമാനിച്ചു. കാരണം എന്നേക്കാള്‍ കൂടുതല്‍ ശമ്ബളം ഭാര്യയ്ക്കായിരുന്നു. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച്‌ അത് അനിവാര്യമായിരുന്നു. ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച്‌ ഞാനെന്റെ അച്ഛനോട് മാത്രമാണ് പറഞ്ഞത്. തീരുമാനം ഉറച്ചതാണോ എന്നു മാത്രമാണ് അദ്ദേഹം ചോദിച്ചത്. അതേയെന്ന് ഞാനും പറഞ്ഞു. അതിനുശേഷം അച്ഛന്‍ കൂടുതലൊന്നും ചോദിച്ചില്ല.

എന്നാല്‍ വീടിനു പുറത്തുള്ളവര്‍ക്ക് അതത്ര ദഹിച്ചില്ല. ഭാര്യയെ ജോലിയ്ക്ക് വിട്ട് നീ വീട്ടിലിരിക്കാന്‍ പോവുകയാണോ? ഓരോ ആവശ്യങ്ങള്‍ക്കും ഭാര്യയോട് കാശ് ചോദിക്കാന്‍ ബുദ്ധിമുട്ടാവില്ലേ? തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ എനിക്ക് നേരെ വന്നു. എന്റെ ഭാര്യയോടല്ലാതെ വേറെയാരോട് ഞാന്‍ കാശ് ചോദിക്കുമെന്ന് അവര്‍ക്കെല്ലാം ക്ഷമയോടെ മറുപടിയും കൊടുത്തു.

എന്റെ മക്കളെ ഒമ്ബതു മാസം ഗര്‍ഭപാത്രത്തില്‍ ചുമന്ന ഭാര്യയ്ക്ക് അവരോടുള്ള പ്രത്യേക അടുപ്പം, അങ്ങനെയൊന്ന് എനിക്കും വേണം എന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നെക്കാള്‍ ഭംഗിയായി ആര്‍ക്കാണ് അവരെ നോക്കാനാകുന്നത്. മക്കളുണ്ടായ ശേഷം ഒരു വര്‍ഷം പെട്ടെന്ന് ഓടിപ്പോയി. രണ്ടുപേരെയാണ് നോക്കേണ്ടിവന്നത്. ഇരട്ടി ഉത്തരവാദിത്വം. കുട്ടികളുടെ ഡയപ്പര്‍ മാറ്റുക, ഭക്ഷണം കഴിപ്പിക്കുക, ഉറക്കുക ഇതായിരുന്നു പ്രധാന ദിനചര്യ. ഉറക്കം നഷ്ടമായി, എന്റെ പലകാര്യങ്ങളും മറന്നുപോയി.

ഇരട്ടകുട്ടികളായതിനാല്‍ കുട്ടികളെ തമ്മില്‍ മാറിപ്പോയിട്ടുണ്ട്. ഭക്ഷണം കൊടുത്തയാള്‍ക്ക് വീണ്ടും ഭക്ഷണം കൊടുത്ത അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്ബോള്‍ ചിരി വരും. എനിക്ക് മാത്രമല്ല ഭാര്യയ്ക്കും കുട്ടികളെ തമ്മില്‍ മാറിപ്പോയിട്ടുണ്ട്. ആ ഒരു വര്‍ഷം ഒരിക്കലും മറക്കാനാകില്ല. ഒരു വര്‍ഷത്തിനിപ്പുറം ഞാന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി. ആരു വീട്ടിലിരിക്കുന്നു? ആരു ജോലിയ്ക്ക് പോകുന്നു? എന്നതല്ല വിഷയം, കുടുംബം സന്തോഷമായിരിക്കുന്നോ എന്നതിനാണ് പ്രാധാന്യം. ഞങ്ങളിപ്പോള്‍ എല്ലാം കൊണ്ടും സന്തുഷ്ടരാണ്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

27 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

58 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago