more

പത്തോളം ഓഡിഷനുകളിൽ ഞാൻ പങ്കെടുത്തു. ഉയരമില്ല, നിങ്ങൾക്ക് ഇംഗ്ലീഷ് പോലും അറിയില്ല എന്നീ കാരണങ്ങൾ പറഞ്ഞ് ഞാൻ പിന്തള്ളപ്പെട്ടു

ഓട്ടോ ഡ്രൈവറുടെ മകളായ മന്യ സിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.മിസ്യ ഇന്ത്യ കിരീടം ചൂടിയതിനേക്കാൾ അഭിമാനകരമായ നിമിഷം. വർഷങ്ങളോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടത്തിനുപിന്നിൽ.LCC ഫെമിന മിസ് ഇന്ത്യ 2020 വിജയിയെ ബുധനാഴ്ച്ച പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും ഉത്തർപ്രദേശിൽ നിന്നുള്ള ഈ സാധാരണക്കാരിയാണ്. ഉത്തർപ്രദേശിലെ കുഷിനഗറിൽ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ ജോലി ചെയ്താണ് ജീവിച്ചത്. രാത്രികളിൽ കിലോമീറ്ററുകളോളം നടന്ന് ഉറക്കമിളച്ച്‌ ജോലി ചെയ്തായിരുന്നു പഠനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്.മന്യ ഓംപ്രകാശ് സിങ് തന്റെ ജീവിതവഴികളെ കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെയുടെ പേജിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

“എന്റെ പതിനാലാം വയസ്സിൽ ഞാൻ ഗ്രാമത്തിൽ നിന്ന് ട്രെയിനിൽ കയറി മുംബൈയിലേക്ക് പുറപ്പെട്ടു, എന്റെ സ്വപ്നങ്ങൾ പിന്തുടരാൻ… ഇതെന്നെ എവിടേക്ക് നയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, മികച്ച കാര്യങ്ങൾ നേടാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടൻ കണ്ട ആദ്യത്തെ സ്ഥലമാണ് പിസ്സ ഹട്ട്. എനിക്ക് അവിടെ ഒരു പാർട്ട് ടൈം ജോലി ലഭിച്ചു. എനിക്ക് താൽക്കാലിക താമസസൗകര്യവും ഉറപ്പാക്കി. രണ്ടു ദിവസത്തിനുശേഷം, ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോൾ പപ്പ കരയാൻ തുടങ്ങി. ഞാൻ അദ്ദേഹത്തോട് മുംബൈയിൽ ആണെന്ന് പറഞ്ഞു. അടുത്ത ദിവസം എന്റെ മാതാപിതാക്കൾ രണ്ടുപേരും മുംബൈയിലെത്തി.

പപ്പ പറഞ്ഞു, ‘ഞങ്ങൾ നിന്നെ പിന്തുണയ്ക്കും’. അദ്ദേഹം ഉപജീവനത്തിനായി ഒരു ഓട്ടോ ഓടിച്ചു. അത്ര സാമ്പത്തികം ഇല്ലായിരുന്നിട്ടും അവരെന്നെ ഒരു നല്ല സ്കൂളിൽ ചേർത്തു. ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ഞാൻ പാർട്ട് ടൈം ജോലി ചെയ്തു. ഞാൻ മാസം 15,000 രൂപ സമ്പാദിച്ചു.മിസ്സ് ഇന്ത്യ മത്സരം ആദ്യമായി കണ്ടപ്പോൾ എനിക്ക് 15 വയസ്സായിരുന്നു. അന്ന് ഞാൻ വിചാരിച്ചു, ആ കിരീടം നേടി പപ്പയ്ക്ക് അഭിമാനിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. വലിയ സ്വപ്നം കാണാൻ പപ്പ എന്നെ പഠിപ്പിച്ചു. ഒരിക്കൽ ‘പപ്പാ, എനിക്ക് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണം’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘കഠിനാധ്വാനം തുടരുക, നീ അവിടെയെത്തും’

അങ്ങനെ എന്റെ ഡിഗ്രി സമയത്ത് പത്തോളം ഓഡിഷനുകളിൽ ഞാൻ പങ്കെടുത്തു. പക്ഷേ, ഓരോ തവണയും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഞാൻ പിന്തള്ളപ്പെട്ടു. ‘ഉയരമില്ല, നിങ്ങൾക്ക് ഇംഗ്ലീഷ് പോലും അറിയില്ല’ എന്നവർ പറഞ്ഞു. വീട്ടിലും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. എന്റെ കോളജിൽ പണമടയ്ക്കുന്നതിനായി ചെറിയ ആഭരണങ്ങൾ പോലും പപ്പയും അമ്മയും പണയം വച്ചിരുന്നു. ഇതിനിടയിലും ഞാൻ ഓഡിഷനിലേക്ക് പോകാൻ ബസ് കാശ് ആവശ്യപ്പെട്ടപ്പോൾ, പപ്പ ഒരിക്കലും മടിച്ചില്ല.വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ വാങ്ങാൻ എനിക്ക് പണം ആവശ്യം വന്നു. ആളുകളുടെ വസ്ത്രധാരണം ഞാൻ നിരീക്ഷിച്ചു. കോളജിൽ, എന്റെ സുഹൃത്തുക്കൾ എങ്ങനെയാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് ഞാൻ നോക്കി പഠിച്ചു. കഴിഞ്ഞ ഡിസംബറിൽ, ഞാൻ തയാറാണെന്ന് തോന്നിയപ്പോൾ വീണ്ടും ശ്രമിച്ചു.

കോവിഡ് കാരണം, അഭിമുഖങ്ങൾ ഓൺലൈനായി നൽകി. ഒരു റൗണ്ടിൽ, എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണെന്ന് ഞാൻ പറഞ്ഞപ്പോൾ ചില ആളുകൾ എന്നെ വിമർശിച്ചു, ‘നിങ്ങൾ ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ്’ എന്നവർ പറഞ്ഞു. ഞാൻ അവർക്ക് ഉചിതമായ മറുപടി നൽകി.
രണ്ടു മാസത്തിനുശേഷം, എന്നെ വി‌എൽ‌സി‌സി ഫെമിന മിസ് ഇന്ത്യ 2020 ന്റെ റണ്ണർ അപ്പ് ആയി തിരഞ്ഞെടുത്തു. എന്റെ പപ്പ വളരെ സന്തോഷവാനായിരുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇപ്പോൾ എന്റെ മാതാപിതാക്കൾക്ക് എല്ലാം നൽകാനുള്ള സാഹചര്യം എനിക്കുണ്ട്. ഞാൻ അവർക്ക് ഒരു വീട് വാങ്ങിക്കൊണ്ട് പുതിയ ജീവിതം ആരംഭിക്കാൻ പോകുന്നു. അവരെന്റെ സ്വപ്നങ്ങൾക്കൊപ്പം എന്നും നിന്നിട്ടുണ്ട്. അവർ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഒരു റിക്ഷാ ഡ്രൈവറുടെ മകൾ തലയിൽ കിരീടവുമായി നിൽക്കുന്നത്.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

12 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

23 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

54 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

54 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago