kerala

പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും, സംഭവം മീൻമുട്ടി വനപ്രദേശത്ത്

കൊല്ലം : പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോട്ടിലും അസ്ഥികളും കണ്ടെത്തി. നെടുവന്നൂർ കടവിനുസമീപം കല്ലട ജലസംഭരണിയോട് ചേർന്നുള്ള മീൻമുട്ടി വനപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ജല സംഭരണിയിൽ മത്സ്യബന്ധനത്തിന് പോയവരാണ് തലയോട്ടി കണ്ടത്. സംഭവ സ്ഥലത്ത് പൊലീസെത്തി തിരച്ചിൽ നടത്തി.

വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിന്റെ സമീപത്തായി കണ്ടെത്തി. സമീപത്തെ മരത്തിന്റെ കൊമ്പിൽ നിന്നാണ് ദ്രവിച്ചുണങ്ങിയ തുണി കണ്ടെത്തിയത്. അതിനാൽ, തൂങ്ങി മരിച്ചതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് ഉദ്യോ​ഗസ്ഥരുടെ സഹായത്തോടെ അസ്ഥികളും മറ്റു തെളിവുകളും ശേഖരിച്ചു.

അസ്ഥികൂടത്തിനു മാസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയമായ പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു. പ്രദേശത്തും സമീപ പോലീസ് സ്റ്റേഷൻ പരിധികളിലും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആളെ കണ്ടെത്താനാണ് ശ്രമം.

karma News Network

Recent Posts

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍, 900 കോടി അനുവദിച്ചു ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു.…

38 mins ago

സൗഹൃദം നടിച്ച് 14 ലക്ഷംരൂപ തട്ടിയെടുത്തു, അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

അരൂർ: സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബം…

48 mins ago

അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ്- ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി…

1 hour ago

ഫുജൈറയിൽ മലയാളി സ്വദേശിനി മരിച്ച നിലയിൽ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ…

2 hours ago

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി,വളർത്തുനായയെ കൊന്നു

തൃശൂർ അതിരപ്പിള്ളിയിലും പത്തനംതിട്ട പോത്തുപാറയിലും പുലിയിറങ്ങി. ആതിരപ്പള്ളി പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിലിറങ്ങിയ പുലി വളർത്തുനായയെ കടിച്ചു…

2 hours ago

അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും, പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തള്ളി കുഫോസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പങ്കില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍…

2 hours ago