entertainment

വ്യക്തികൾ ആണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് വിശ്വാസം, ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വാസം ഇല്ല- വിജയ് മാധവ്

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ കപ്പിളാണ് നടി ദേവിക നമ്പ്യാരും ഭർത്താവും ​ഗായകനുമായ വിജയ് മാധവും. ഒരുമിച്ച് പാട്ട് പാടിക്കൊണ്ടും പാചകം ചെയ്തുകൊണ്ടും രണ്ട് പേരും സ്ഥിരം യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. അടുത്തിടെ സുരേഷ് ​ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ​ഗാനം ചിട്ടപ്പെടുത്തിയിരുന്നു. അപ്പോൾ മുതൽ വിജയ് സംഘിയാണ് എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിക്കുകയാണ് താരം.

താങ്കൾ ഒരു സംഘിയാണോ, പറയൂ മിസ്റ്റർ വിജയ് മാധവ് എന്ന ദേവികയുടെ ചോദ്യത്തിന് ആണ് വിജയ് മറുപടി നൽകുന്നത്. എനിക്ക് അങ്ങനെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് ഒന്നും ഒരു ചായ്‌വും ഇല്ല. പക്ഷെ നിർഭാഗ്യവശാൽ മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്. അതേപോലെ തന്നെ സുരേഷേട്ടനെയും. നമുക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും അടുപ്പവും ഉള്ള ആളാണ് സുരേഷേട്ടൻ. പിന്നെ ഇപ്പോൾ മൂന്നാമത് ഒരാൾ കൂടിയുണ്ട് തമിഴ്നാട്ടിലെ, അണ്ണാമലൈ. അദ്ദേഹത്തെയും എനിക്ക് വലിയ ഇഷ്ടമാണ്. ഇതെല്ലാം കഷ്ടകാലത്തിനു ഒരു പാർട്ടിയും. അപ്പോൾ സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്.

എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള ആളുകളുമായി ബന്ധമുണ്ട്. എന്ന് വച്ച് എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയുമായി അനുഭാവം ഒന്നുമില്ല. ഞാൻ പിന്നെയും കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തങ്ങളിൽ ആണ് നിന്നിട്ടുള്ളത്. ബിനോയ്, പന്യൻ അങ്കിളുമായി ഒക്കെ നല്ല ബന്ധമാണ്. അന്നൊന്നും ഇല്ലാത്ത വിഷയമാണ് ഞാൻ ഇപ്പോൾ പങ്കിട്ട ഒരു പോസ്റ്റിനു ലഭിച്ചത്..

വളരെ മൃഗീയമായ രീതിയിൽ ആണ് കമന്റുകൾ ഇടുന്നത്. മറുപടി കൊടുക്കാൻ അറിയാം. പക്ഷെ അങ്ങനെ റിപ്ലൈ കൊടുത്താൽ നമ്മളെ ഇഷ്ടപെടുന്ന ആളുകളെ വെറുപ്പിക്കണ്ട എന്ന് വച്ചാണ്. രാഷ്ട്രീയം തീർത്തും വ്യക്തിപരമാണ്. നമ്മൾ ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ പാടില്ല എന്നാണ് വിശ്വാസം. ഞാൻ അങ്ങനെ പോലും വിശ്വസിക്കാത്ത ആളാണ്. നല്ല വ്യക്തികൾ നല്ലതു ചെയ്യും എന്നാണ് എന്റെ വിശ്വാസം. ഒരു വീട്ടിൽ തന്നെ അച്ഛനും അമ്മയും നല്ലത് ആണെങ്കിലും മക്കൾ മോശമായി പോകാറില്ലേ. അതിന് കുടുംബക്കാരെ പറയാൻ ആകുമോ. എല്ലാവർക്കും ബേസിക്ക് സൗകര്യങ്ങൾ കിട്ടണം. അതിന് ആര് സഹായിക്കുന്നോ അവരെ പിന്തുണക്കും.

എനിക്ക് ഒരു രാഷ്ട്രീയപാര്ടിയിലും വിശ്വാസം ഇല്ല. വ്യക്തികൾ ആണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ ഉള്ള വ്യക്തികളിലൂടെയാണ് ആ പ്രസ്ഥാനം അറിയപ്പെടുന്നത്. പക്ഷെ ഓരോ ആളുകളും പ്രസ്ഥാനത്തിൽ ആണ് വിശ്വസിക്കുന്നത്.

നമ്മൾക്ക് മൂന്നുനേരം ഭക്ഷണവും കിട്ടി,സുഖമായി ഉറങ്ങിയാൽ മാത്രമേ ഇതൊക്കെയും ഉള്ളൂ. ഒരു വെള്ളപൊക്കം വന്നാൽ തീരും ഇതെല്ലാം. നമുക്ക് സത്യസന്ധമായ രീതിയിൽ നാടിനെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ആണ് ഇഷ്ടം. ഞാൻ അങ്ങനെയുള്ള ആളാണ്. ഞാൻ ഇങ്ങനെ ഒരു സംഭവം ചെയ്തത് കൊണ്ട് നീ ഒരു സംഘിയാണ് എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്. എനിക്ക് രാഷ്ട്രീയത്തിലോട്ട് ഇറങ്ങാൻ ഒന്നും ആഗ്രഹമില്ല. എന്റെ ഒരു സ്വഭാവം വച്ചിട്ട് രാഷ്ട്രീയം ഒന്നും ആകില്ല. നല്ല വ്യക്‌തിത്വങ്ങളെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

10 hours ago