topnews

കുളിക്കില്ല, പല്ലുതേക്കില്ല! ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ

ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയില്ലെന്നും പല്ലുതേയ്ക്കില്ലെന്നും ഷേവ് ചെയ്യില്ലെന്നും ആരോപിച്ച്‌ യുവതി വിവാഹ മോചനമാവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിച്ചു. ദുര്‍ഗന്ധം കാരണം ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് യുവതി കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു . ഭര്‍ത്താവ് ആചാര്യമര്യാദകള്‍ പാലിക്കാറില്ലെന്നും യുവതി വ്യക്തമാക്കി .

ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ(23) പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കിയിട്ടുണ്ട് . ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു . നയാഗാവ് ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. 2017ലാണ് ഇരുവരും വിവാഹിതരായത് . പ്ലംബിംഗ് ജോലി ചെയ്യുന്നയാളാണ് മനീഷ് .

10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് അറിയില്ല. പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി കമ്മീഷനോട് പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച്‌ ഇയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി വ്യക്തമാക്കി.

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട് . ഭര്‍തൃമാതാവിന്‍റെ പീഡനമുണ്ടെന്നും യുവതി പരാതിപ്പെട്ടു. അതേസമയം, യുവതിയോടൊത്ത് ജീവിക്കാനാണ് ഭര്‍ത്താവിന് താല്‍പ്പര്യം . യുവതിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ജീവിക്കാമെന്ന് ഇയാള്‍ കമ്മീഷന് ഉറപ്പ് നല്‍കി.

Karma News Network

Recent Posts

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

26 mins ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

9 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

10 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

11 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

12 hours ago