crime

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ്. ഇതിന്റെ ഉടമ രാജുവിനെയും ഭാര്യയേയും രണ്ട് ആൺമക്കളേയും തിരുവല്ലാ പോലീസ് അറസ്റ്റു ചെയ്ത് കൊണ്ടുവരുന്നതാണ്‌ ദൃശ്യങ്ങൾ. നടത്തിയത് 500ലേറെ കോടിയുടെ ഇറ്റപാടുകൾ. കൊടുക്കാനുള്ള നിക്ഷേപം 200 കോടിയിലേറെ വരും എന്നണറിയുന്നത്.

ഒരു കാര്യം നോക്കുക..ഇത്തരം നിക്ഷേപോ തട്ടിപ്പുകൾ നടത്തുമ്പോൾ വീട്ടിൽ ഒന്നും അറിയാതെ ഇരിക്കുന്ന ഭാര്യ കൂടിയാണ്‌ അഴി എണ്ണേണ്ടി വരുന്നത്. കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമ എൻ എം രാജുവിനു എന്തു സംഭവിച്ചു എന്നതാണ്‌ ചോദ്യം. നൂറു കണക്കിനു കോടികൾ ഇയാളും കുടുംബവും എന്തു ചെയ്തു. എവിടെയാണ്‌ രാജുവിന്റെ ആയിര കണക്കിനു കോടികൾ പോയത്. പണം വിദേശത്ത് കടത്തി നിക്ഷേപകരെ പറ്റിച്ച് സ്വയം ജയിലിൽ പോവുകയാണോ..ഈ ചോദ്യം ഇപ്പോൾ കേരളത്തിൽ ഉയരുകയാണ്‌

കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമ എൻ എം രാജു തിരുവല്ലക്കാരുടെ പ്രിയനും വിശ്വസനീയനും ആയിരുന്നു. തിരുവല്ലയുടെ ഹൃദയ ഭാഗത്തേ കെട്ടിട സമുച്ചയങ്ങൾ രാജുവിന്റെ സ്വന്തം ആയിരുന്നു. ഇപ്പോൾ ഇതെല്ലാം ബാങ്കുകാർ ഏറ്റെടുത്തു. മൂന്നാറിലും ഇടുക്കിയിലും രാജുവിനു നൂറു കണക്കിനു ഏകർ ഭൂമിയുടെ. 500 ഏക്കർ വരെ വരും എന്നാണ്‌ കണക്കാക്കുന്നത്. നിക്ഷേപകരുടെ പണം എല്ലാം രാജു റിയൽ എസ്റ്റേറ്റിൽ മുടക്കി. ഭൂമി വാങ്ങിച്ചു. ഒന്നു വയ്ച്ചാൽ 10 കിട്ടുന്ന റിയൽ എസ്റ്റേറ്റുകാർ വാണ കാലത്ത് രാജു തിരുവല്ലയിലെയും കേരളത്തിലെയും രാജാവായിരുന്നു. അന്ന് രാജുവിനെ കാണാൻ ക്യൂവായിരുന്നു. കൈ നിറയെ വന്ന പണം രാജു റിയൽ എസ്റ്റേറ്റിൽ ഇട്ടു. ഒരു കോടി നിക്ഷേപം കിട്ടിയാൽ അത് പത്ത് കോടിയാക്കി 9 കോടിയും ലാഭം എടുക്കാൻ രാജുവിന്റെ ഹൃദയം തുടിച്ച കാലം..ഒടുവിൽ എല്ലാം ചീറ്റി. റിയൽ എസ്റ്റേറ്റ് തകർന്നു. മുടക്കിയ പണം എല്ലാം പോയി.

. രാവിലെ 8 മണിയോടെ രാമഞ്ചിറയിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം ഇപ്പോൾ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. 20 ഓളം നിക്ഷേപകരുടെ mass പെറ്റീഷൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്’.നെടുംപറമ്പിൽ ഫൈനാൻസിയേഴ്സിന് പത്തനംതിട്ട ജില്ലയിൽ ഉടനീളം 150 ഓളം ശാഖകളുണ്ട്. തിരുവല്ലയിലെ ഹെഡ് ആഫീസ്സിൽ ഒരു മാസക്കാലമായി ജീവനക്കാരാരും എത്തുന്നില്ല. ബ്രാഞ്ചുകളും തുറക്കുന്നില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്10 ഓളം കേസ്സുകളാണ് NM രാജുവിനെതിരേ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ഉള്ളത്.

തിരുവല്ലാ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ അനേകം പരാതികൾ..എഫ് ഐ ആറുകൾ..എല്ലാം രാജിവിന്റെ കുഴി തോണ്ടി.ഹെഡ് ഓഫീസായ തിരുവല്ല കെട്ടിടം ബാങ്കുകൾ ജപ്തി ചെയ്യാൻ തുടങ്ങി.200 കോടിയോളം നിക്ഷേപ തട്ടിപ്പു നടത്തിയ തിരുവല്ലാ കേന്ദ്രമായുള്ളനെടും പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് ഉടമ Nm രാജുവിനെയും ഡയറക്ടർമാരായ ഭാര്യ ഗ്രേസ്, ആൺമക്കളായ അലൻ ജോർജ് ആൻസൺ ജോർജ് എന്നിവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ആ കുടുംബം ആകെയാണിപ്പോൾ ജയിലിലേക്ക് നീങ്ങുന്നത്. നാലു പേരുടെയും passport നേരത്തേ കോടതി മുമ്പാകെ surrender ചെയ്തിരുന്നു. തിരുവല്ലാ പോലീസ് സബ്ബ് ഡിവിഷൻ്റെ കീഴിൽ 16 ഓളം പരാതികളാണ് Nm രാജുവിനെ രേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനിടെ തിരുവല്ലയിലെ സ്ഥലം വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചു നല്കാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് പോലീസ്സിൻ്റെ അറസ്റ്റെന്നാണ് രാജുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നല്കിയ വിവരം.

Karma News Network

Recent Posts

രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് സംഭാവന അഭ്യര്‍ഥിച്ച് യെച്ചൂരിയുടെ ഭാര്യ

സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം…

5 mins ago

കടുത്ത ചൂട്, ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, നാലുപേർ ചികിത്സയിൽ

ഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ.…

38 mins ago

തായ്‌ലാന്റിൽ എത്തിയ മലയാളികളെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി

മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…

1 hour ago

എസ്.പി സി ജൈവവളം ഉടമ ജെയ്മോൻ പിടിയിൽ,കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…

2 hours ago

കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ, ആവേശം മോഡൽ, ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി കിട്ടി.…

2 hours ago

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

3 hours ago