kerala

കുടുംബവഴക്ക്, ഭർത്താവ് വിറക് കൊള്ളികൊണ്ട് തലയ്‌ക്കടിച്ചു, വയോധികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു.

തലയ്‌ക്ക് അടിയേറ്റ വേശുക്കുട്ടി തത്ക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതേസമയം, മലപ്പുറത്ത് പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി വാസുദേവനെയാണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്ന് പോലീസ് പറയുന്നു.

karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

7 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

27 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

28 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

53 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

58 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago