trending

കൈയ്യടിച്ച് സോഷ്യൽ മീഡിയ, അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി ഐഎഎസ് ഓഫീസര്‍

കോവി‍ഡിനെ തുരത്താനുള്ള കഠിന പ്രയ്തനത്തിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.

ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച്‌ തിരികെ ജോലിയില്‍ പ്രവേശിച്ചത്. 2013 ബാച്ചുകാരിയാണ് ശ്രിജന. കുഞ്ഞിനെയുമെടുത്ത് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ‘ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ശ്രിജനയുടെ ചിത്രം ആദ്യം പങ്കുവെച്ചത്.

കമ്മിഷണര്‍ പ്രസവാവധി നിരസിച്ച്‌ ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കോറോണ പോരാളികള്‍ക്കെല്ലാം തീര്‍ച്ചയായും ഇത് പ്രചോദനം നല്‍കുന്നു. പ്രശാന്ത് തന്റെ ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ശ്രിജനയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.


കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ മുന്‍കരുതലുകളുമായാണ് താന്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നും വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പമുള്ളതെന്നും ശ്രിജന പറഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് ശ്രിജന കുഞ്ഞിനെയും ഒപ്പം കൂട്ടിയത്. ശ്രിജനയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

Karma News Network

Recent Posts

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

8 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

26 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

54 mins ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

10 hours ago