topnews

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് മാത്രം കോവിഡ്

സംസ്ഥാനത്തിന് ആശ്വസം നല്‍കി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.

കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി മന്ത്രി അറിയിച്ചു. കാസര്‍കോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Karma News Network

Recent Posts

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

16 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

35 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

1 hour ago

ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…

1 hour ago

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

2 hours ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

2 hours ago