national

ഇന്ത്യ സെമി കാണാതെ പുറത്ത്; 2012-ന് ശേഷം ഇതാദ്യം

ട്വന്റി 20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ച്‌ ന്യൂസിലൻഡ്‌ സെമിയിലെത്തി. നിർണാകയക മത്സരത്തിൽ എട്ട്‌ വിക്കറ്റിനാണ്‌ കിവികളുടെ ജയം. അഫ്‌ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ്‌ 11 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഗ്രൂപ്പ്‌ രണ്ടിൽനിന്ന്‌ പാകിസ്ഥാൻ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും അവസാനമായി. നാളെ നടക്കുന്ന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാലും ഇനി ഇന്ത്യയ്‌ക്ക്‌ സെമിയിൽ എത്താനാകില്ല.

ഇന്നത്തെ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ, മികച്ച റൺനിരക്കുള്ള ഇന്ത്യയ്‌ക്ക് നാളത്തെ മത്സരത്തിൽ ദുർബലരായ നമീബിയയെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിക്കാമായിരുന്നു. ആ സാധ്യതയും അവസാനിച്ചതോടെ ഇന്ത്യ ടൂർണമെന്റിൽനിന്നും പുറത്തായി. ഇത്‌ നാലാം തവണയാണ്‌ ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്‌.

2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും.  ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യത തുലാസിലായത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

2 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

2 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

3 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

3 hours ago