world

ചൈനയുടെ ഒരു മിസൈലും ഇന്ത്യൻ നഗരങ്ങളേ തൊടില്ല, എസ്400 മിസൈൽ പ്രതിരോധ വ്യൂഹം ഇന്ത്യക്ക്

ഇന്ത്യൻ നഗരങ്ങളേ ശത്രു മിസൈലുകൾക്കും ബോംബുകൾക്കും ഇനി തൊടാൻ ആവില്ല. റഷ്യയിൽ നിന്നും എസ് 400 മിസൈൽ യൂണിറ്റുകൾ ഉടൻ ഇന്ത്യയിലെത്തും.ചൈനയുടെ അക്രമണമുണ്ടായാൽ ഓരോ മിസൈലും ബോംബും എസ് മിസൈൽ വ്യൂഹത്തിൽ നിന്നും ഓട്ടോമാറ്റിക്കായി ഉയരുന്ന മിസൈലുകൾ ആകാശത്ത് വയ്ച്ച് നിർവീര്യമാക്കും.റഷ്യയിൽ നിന്നും ഇത് വാങ്ങിക്കുവാൻ ഇതുവരെ ഉണ്ടായിരുന്ന അമേരിക്കയുടെ എതിർപ്പ് ഇല്ലാതായി. എസ്.400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്നും വാങ്ങാൻ അമേരിക്കയും ഇന്ത്യക്ക് പച്ചക്കൊടി കാണിച്ചു. ആദ്യം എസ് 400 സന്നാഹം വ്യന്ന്യസിക്കുക ദില്ലിയിലും മുബൈ, ഹൈദ്രാബാദ്, കൊല്ക്കൊത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ആയിരിക്കും. മഹാ നഗരങ്ങളിലേക്ക് ശത്രുക്കൾ തൊടുക്കുന്ന മിസൈൽ 400 കിലോ
മീറ്റർ അകലെ വയ്ച്ച് തന്നെ ആകാശത്ത് തകർക്കും. ദില്ലിയുടേയും മറ്റും ആകാശം ഇനി ശത്രുവിന്‌ എത്തി നോക്കാൻ പോലും ആകില്ല

റഷ്യയുടെ എസ്-400 ഉൾപ്പടെയുള്ള തീതുപ്പുന്ന മിസൈലുകൾ വാങ്ങാൻ ഇന്ത്യക്ക് ഇനി തടസങ്ങളില്ല. നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിൽ ഇന്ത്യക്കായി യുഎസ് ജനപ്രതിനിധി സഭ നിയമഭേദഗതി കൊണ്ട് വന്ന ശേഷം ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറഞ്ഞതിങ്ങനെ: “ചൈനയിൽ നിന്നുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാവും.” ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന തീരുമാനമാണ് നിയമഭേദഗതിയാണ് യുഎസ് ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസം ഇന്ത്യക്കായി പാസാക്കിയിരിക്കുന്നത്.

 

ശബ്ദവോട്ടോടെയാണ് ഇന്ത്യക്ക് ഇളവ് നൽകുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി സഭ പാസാക്കിയത്. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ആക്രമണം നേരിടാനാ ണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്. നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ (എൻഡിഎഎ) പരിഗണനയ്ക്കിടെ ഏകകണ്ഠമായാണ് നിയമനിർമാണ ഭേദഗതി പാസാക്കിയത് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

ചൈന പോലുള്ള ആക്രമണകാരികളെ തടയാൻ സഹായിക്കാൻ അമേരിക്കയുടെ എതിരാളികൾക്ക് ഉപരോധ നിയമത്തിൽ (സിഎഎടിഎസ്എ) ഇന്ത്യയ്ക്ക് ഇളവ് നൽകുന്നതിന് അധികാരം ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ഭേദഗതിയിലൂടെ യുഎസ് ജനപ്രതിനിധി സഭ പറയുന്നു. ചൈനയിൽ നിന്നുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കണമെന്ന് ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറയുംകയും ഉണ്ടായി.

“ഇന്ത്യൻ ചൈനീസ് അതിർത്തിയിൽ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. നിലവിലുള്ള സാഹചര്യത്തിൽ ഈ ഭേദഗതിക്ക് അത്യധികം പ്രാധാന്യമുണ്ട്, അത് ഉഭയകക്ഷി അടിസ്ഥാനത്തിൽ സഭ പാസാക്കുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു. ചൈനയിൽ നിന്നുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. ഇന്ത്യാ കോക്കസിന്റെ വൈസ് ചെയർ എന്ന നിലയിൽ, നമ്മുടെ രാജ്യവും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഞാൻ പ്രവർത്തിക്കുന്നു. ” എന്നാണ് റോ ഖന്ന പറഞ്ഞത്.

2016-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടപെട്ടതിനും 2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും, മറുപടിയായി റഷ്യയിൽനിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഭരണകൂടത്തിന് അധികാരം നൽകുന്ന നിയമമാണ് സിഎഎടിഎസ്എ. 2017-ൽ കൊണ്ടുവന്ന ഈ നിയമം റഷ്യൻ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളുമായി ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു രാജ്യത്തിനും എതിരെ അമേരിക്കയ്ക്ക് ശിക്ഷാ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉള്ളതാണ് ഈ നിയമം..

Karma News Network

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

22 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

9 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

10 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

11 hours ago