Premium

രാജീവ് ജയിച്ചിരുന്നെങ്കിൽ തീരരദേശം രക്ഷപെട്ടേനെ, നിങ്ങടെ എംപി കടൽ കാണുന്നത് ഇനി അഞ്ച് വർഷം കഴിഞ്ഞ്

കേരളത്തിന് ഇന്നൊരു തീരാ നഷ്ടത്തിന്റെ ദിവസമാണ് സുരേഷ് ഗോപിക്കൊപ്പം മൂന്നു കേന്ദ്രമന്ത്രിമാർ കേരള ത്തിനു വേണ്ടി സത്യപ്രതിജ്ഞ ചെയ്യേണ്ട ദിവസം ആറ്റിങ്ങൽ മത്സരിച്ച വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി സുരേഷ്‌ഗോപിക്കൊപ്പം കയ്യെത്തും ദൂരെ വിജയം കൊണ്ടെത്തിച്ചവരാണ് മാറ്റ് രണ്ടു പേരും എന്നാൽ തിരുവനന്തപുരത്തു രാജീവ് ചന്ദ്രശേഖർ തോൽപ്പിച്ചതിലൂടെ കേരളത്തിലെ ജങ്ങൾക്ക് പ്രത്യകിച്ച് യുവാക്കൾക്ക് നഷ്ടപ്പെടുന്നത് സുവര്ണ്ണ അവസരങ്ങളാണ് എങ്ങനെ എന്ന് വിശദമാക്കാം നിരവധി തൊഴിൽ അവസരങ്ങൾ ന്യാപുണ്യ വികസനം ഒക്കെ കൊണ്ട് വരുമെന്ന വാഗ്ദാനവുമായി വന്ന രാജീവ് ചന്ദ്രശേഖറീ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കേരളത്തിന് സാധിച്ചില്ല റെയിൽ വെയിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വരുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖറിനെ ആരും കണ്ടില്ല ഇനി പറയൂ ഇപ്പോൾ ജയിച്ച തരൂർ അദ്ദേഹം പാർലമെന്റിൽ പൊയി ഇരുന്നിട്ട് എന്ത് വികസനം കൊണ്ട് വരും അന്നും തിരുവന്തപുരത്തെ സമ്മതിദായകാരോട് വളരെ വ്യക്തമായി പറഞ്ഞതാണ് രാജീവ് ചന്ദ്രശേഖരിലൂടെ ഒരു കേന്ദ്രമന്ത്രി അതിലൂടെ നഗര വികസനം അതിനായി വിജയിപ്പിക്കേണ്ടത് രാജീവ് ജി യെ ആണെന്ന് എന്നാൽ പരമ്പരാഗതമായി തരൂരിനെ ഉള്കൊള്ളുന്ന തീരദേശം തരൂരിനെ ജയിപ്പിച്ചതിലൂടെ കേരളത്തെ ചതിച്ചു ഇന്ന് തരൂർ പറഞ്ഞിട്ടുണ്ട് അഭിമാനത്തോടെ ഞാൻ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പോകില്ല ,അതിനു പകരം പാകിസ്ഥാൻ കളിക്കുന്നകളി കാണും പാകിസ്താനെ ക്ഷണിച്ചില്ല ഞാൻ അത് കൊണ്ട് പങ്കെടുക്കില്ല ഞാൻ പാകിസ്താനോടൊപ്പമാണ് എന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തെ ജയിപ്പിച്ചവർ ലജ്ജിക്കണം ഒന്നുമില്ലെങ്കിൽ മോഡിയ്‌ക്കൊപ്പം ചേർന്ന് പ്രതിപക്ഷത്തിരുന്ബ്നു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ തിരുവന്തപുരത്തെ വികസനപാതയിൽ നയിക്കാൻ തരൂരിന് സാധിച്ചേനെ മറിച്ച് തുടക്കത്തിൽ തന്നെ പാക്കിസ്ഥാൻ ആൺ എനിക്ക് വലുതെന്നു പറഞ്ഞാൽ തരൂർ ചതിച്ചത് തിരുവന്തപുരത്തെ ജനങ്ങളെയാണ്.

ഇനി തിരുവന്തപുരത് ഒരു പാഡ് വികസനവും തൊഴിലും കൊണ്ട് വരുന്ന വിശിഞ്ചം തുറമുഖം പദ്ധതിയിലും തരൂർ എന്തെടടപടി നടത്തുമെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത് പ്രതിപക്ഷത്തിരുന്നു മുട്ടി കളിക്കാൻ തരൂരിന് പറ്റൂ എന്നാൽ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകുമെന്ന സാദ്ധ്യത ഇതള്ളിക്കളയാനാകില്ല മന്ത്രി സഭാപുനഃസംഘണ്ടനയിലൂടെ അദ്ദേഹത്തിന് സാധ്യത തെളിയുക തന്നെ ചെയ്യും അപ്പോഴും തിരുവന്തപുരത്തിനു വേണ്ടി പൂര്നമായി പ്രവർത്തിക്കാൻ എന്ത് സാധ്യത ആണുള്ളത് അത് കൊണ്ട്ട് തന്നെ തിളക്കമാർന്ന ഒരു ജയത്തിലൂടെവ കേന്ദ്രമന്ത്രി ആണേ ഒരു നല്ല വ്യക്തിയെ ആണ് തിരുവനതപുരം അവഗണിച്ചത്

തിരുവനന്തപുരത്ത് ശശി തരൂർ തുടർച്ചയായി 15 കൊല്ലം എം പി യും, മന്ത്രിയും ഒക്കെ ആയിരുന്നിട്ടും ഇപ്പോഴും തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ഇല്ല തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ പിന്നെ 5 വർഷത്തേക്ക് അദ്ദേഹത്തെ കാണില്ല. എന്നിട്ടും അയാൾ ജയിക്കുന്നത് തീരദേശത്തെ ലത്തീൻ കത്തോലിക്കരുടെ വോട്ട് കൊണ്ട് മാത്രമാണ്. ഇത്തവണ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രചരണ സമയത്ത് തന്നെ തീരദേശത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിച്ച വാർത്തകൾ കണ്ടിരുന്നു. പക്ഷെ എന്തൊക്കെ ചെയ്താലും അവിടുത്തെ വോട്ട് രാജീവ് ചന്ദ്രശേഖറിന് കിട്ടില്ല എന്നുറപ്പായിരുന്നു. കാരണം ആർക്ക് വോട്ട് ചെയ്യണം എന്ന് ലത്തീൻ സഭയാണ് തീരുമാനിക്കുന്നത് എന്നതും തിരിച്ചടിയായി ശശി തരൂരിന് വോട്ട് നൽകി വിജയിപ്പിച്ചതിലൂടെ രാജീവ് ചന്ദ്രശേഖറിന് അല്ല മറിച്ച് ലത്തീൻ കത്തോലിക്കർക്കാണ് നഷ്ടം. രാജീവ് ചന്ദ്രശേഖർ മന്ത്രിയാകും. വിജയിച്ച ശശിയോ, അടുത്ത അഞ്ചു വർഷം കഴിഞ്ഞ് മാത്രം വോട്ട് തേടി മടങ്ങിയെത്തും. ഇതൊക്കെ കൊണ്ടാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകാത്തതും, ഇത്രയും സംവരണവും മറ്റും ഉണ്ടായിട്ടും ഇന്നും പിന്നോക്കാവസ്ഥയിൽ തുടരേണ്ടി വരുന്നത് എന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ കൊല്ലം

രാജീവ് ചന്ദ്രശേഖറിന്റെ വരവ് ത്രികോണ മത്സരത്തിലേക്ക് മണ്ഡലത്തെ കൊണ്ടെത്തിച്ചു. മണ്ഡലത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രചാരണം ശക്തമായിരുന്നു. നഗരത്തില്‍ വോട്ട് ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഇടതുമുന്നണി പ്രചാരണം ഗ്രാമ മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ടു. പന്ന്യന്‍ രവീന്ദ്രന്‍ എംപിയായിരുന്ന സമയത്ത് കൊണ്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. മറുവശത്ത് ശശി തരൂര്‍, മോദി സര്‍ക്കാരിനെ താഴെയിറക്കാനാണ് വോട്ട് ചോദിച്ചത്. തിരുവനന്തപുരത്തെ ഹൈടെക്ക് നഗരമാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം.ഇതിനിടെ, സ്വത്ത് വിവരം മറച്ചുവച്ച് സത്യവാങ്മൂലം നല്‍കിയെന്ന ആരോപണം രാജീവിന് എതിരെ ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ തിരുവനന്തപുരം, ബിജെപിയുടെ എ പ്ലസ് മണ്ഡലമായി മാറി. വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും രാഷ്ട്രീയ നിലപാടില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രകടമാക്കിയിരുന്ന മണ്ഡലം, കഴിഞ്ഞ മൂന്നുതവണയായി തരൂരിനൊപ്പമായിരുന്നു.

പി എസ് നടരാജപിള്ള, വി കെ കൃഷ്ണമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, കെ കരുണാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. പട്ടം താണുപിള്ള, ഡി ദാമാദരന്‍ പോറ്റി, ടി കെ നാരായണ പിള്ള, ഒഎന്‍വി കുറുപ്പ്, ഒ രാജഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി സമ്മാനിച്ചതും ഇതേ തിരുവനന്തപുരമാണ്.2010 മുതല്‍ ഇങ്ങോട്ട് മണ്ഡലത്തിന്റെ നഗരപ്രദേശങ്ങളില്‍ ബിജെപി വലിയ ശക്തിയായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. 100 കൗണ്‍സിലര്‍മാരില്‍ 35 പേരും ബിജെപിക്കാരായതും മുഖ്യപ്രതിപക്ഷമായതും പാര്‍ട്ടി നേടിയ ജനപിന്തുണ വ്യക്തമാക്കുന്നുണ്ട്.കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷം തൂത്തുവാരി. അതിനാല്‍ കൃത്യമായ രാഷ്ട്രീയനിലപാടുകള്‍ സ്ഥിരമായി സ്വീകരിക്കുന്ന മണ്ഡലമായി തിരുവനന്തപുരത്തെ കണക്കാക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ 15 വര്‍ഷം ശശി തരൂരിന് ഒന്നും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഒരിയ്‌ക്കലും തിരുവനന്തപുരത്തിന്റെ ഇന്‍സൈഡര്‍ ആയി ആരും കണ്ടിട്ടില്ല. കോണ്‍ഗ്രസുകാര്‍ ഇരിക്കുന്ന ഒരു സ്ഥലത്തേക്ക് അദ്ദേഹം കടന്നുവന്നാല്‍ തങ്ങളില്‍ ഒരാളായി ഒരിയ്‌ക്കലും അവര്‍ ശശി തരൂരിനെ കാണില്ല. “- .ദല്‍ഹിയിലും തിരുവനന്തപുരത്തും എതിര്‍ സര്‍ക്കാരുകളായതിനാല്‍ തിരുവനന്തപുരത്തിന് ഒന്നും നേടിയെടുക്കാന്‍ ശശി തരൂരിന് സാധിച്ചില്ല. അദ്ദേഹം എംപിയായിരുന്നപ്പോള്‍ കുറച്ചുകാലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴും കാര്യമായി ഒന്നും ചെയ്യാന്‍ തരൂരിന് കഴിഞ്ഞില്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുറപ്പായിരുന്നു

2014ലിന്റെ തനിയാവര്‍ത്തനമാണ് വോട്ടെണ്ണലില്‍ കണ്ടത്. തുടക്കത്തില്‍ ബിജെപിക്ക് ലീഡ്, വിജയിക്കുമെന്ന പ്രതീക്ഷ. ഒടുവില്‍ ബിജെപിയെ പിന്നിലാക്കി ഫോട്ടോഫിനിഷില്‍ തരൂരിന് വിജയക്കുതിപ്പ്. 2014ല്‍ ശശി തരൂരും ഒ.രാജഗോപാലും ഏറ്റുമുട്ടിയപ്പോള്‍ അവസാനനിമിഷമാണ് തരൂര്‍ ജയിച്ചുകയറിയത്. എന്നാല്‍ 2019ല്‍ 999,89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്.

ശശി തരൂരിന്റെ വ്യക്തിപ്രഭാവം മുന്‍നിര്‍ത്തിയാണ് ഇത്തവണയും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമുദായ സമവാക്യങ്ങള്‍ തരൂരിന് അനുകൂലമാണെന്ന പാര്‍ട്ടിയുടെ വിശ്വാസം തെറ്റിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നഗരമേഖലയില്‍നിന്നു പിടിച്ച വോട്ടുകളെ തരൂര്‍ മറികടന്നത് തീരദേശത്തെ ക്രൈസ്തവ, മുസ്‍ലിം വോട്ടുകളിലൂടെയായിരുന്നു. പാറശാല, നെയ്യാറ്റിന്‍കര മേഖലകളില്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുമുണ്ട്. ഈ ഘടകങ്ങളെല്ലാം ഇപ്പോഴും തരൂരിന് ഒപ്പമുണ്ടെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്നു തരൂര്‍ തുറന്നടിച്ചിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഇത്തവണയും തരൂരിനെ തുണച്ചുവെന്നു വേണം കരുതാന്‍.
ശശി തരൂര്‍ 2009ല്‍ മത്സരിക്കാനെത്തിയശേഷം കോണ്‍ഗ്രസ് വോട്ടുകള്‍ 3 ലക്ഷമോ അതിലധികമോ ആയി നിലനിന്നിരുന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോള്‍ തരൂരിനു ലഭിച്ചത് 326725 വോട്ടുകള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണവും തരൂരിന്റെ വ്യക്തി പ്രഭാവവും വോട്ട് ഉയര്‍ത്തി. മുന്‍പ് മത്സരിച്ച വി.എസ്.ശിവകുമാറിനേക്കാള്‍ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ തരൂരിന് അധികമായി ലഭിച്ചു. 2014ല്‍ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോള്‍ വോട്ട് 297806 ആയി. 2019ല്‍ ലഭിച്ച വോട്ട് 416131.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിന്‍കര, നേമം എന്നിവയാണു നിയോജകമണ്ഡലങ്ങള്‍. ഇത്തവണ ആകെ വോട്ടര്‍മാര്‍ 14,03,281. 7,27,469 സ്ത്രീകളും 6,75,771 പുരുഷന്മാരും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണമല്‍സരം ഉണ്ടായെങ്കിലും ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. 1952 മുതല്‍ നടന്ന 18 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ട് ഹാട്രിക് വിജയങ്ങളും അതിലുള്‍പ്പെടും. 1984, 89, 91 തിരഞ്ഞെടുപ്പുകളില്‍ എ.ചാള്‍സും 2009, 2014, 2019, 2024 വര്‍ഷങ്ങളില്‍ ശശി തരൂരും തിരഞ്ഞെടുക്കപ്പെട്ടു.

karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

48 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

51 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago