തിരുവനന്തപുരം/ ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയനോട്, പ്രതിപക്ഷ നേതാവ്വി ഡി സതീശൻ. സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമൊക്കെ ക്രിമിനലുകളുടെ സംഘമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടണം. പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് ഓർക്കണമെന്നും സതീശൻ ഓർമ്മപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നിരിക്കുന്നത്. രാഹുലിനെതിരെ സിപിഎം സംഘപരിവാറുമായി കൈകോർക്കുകയാണ്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ചത്തെ തൻ്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയാണ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്,ഐ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധം അരങ്ങേറുകയാണ്. സി.പി.എമ്മിന്റെയും മറ്റും ഫ്സക്സുകൾ പലയിടത്തും നശിപ്പിച്ചു. കല്പറ്റയില് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുക യുണ്ടായി. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. എ.കെ.ജി സെന്ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
എറണാകുളം ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച കെ.എസ്.യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററുകൾ കത്തിച്ചു. എസ്.എഫ്.ഐ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…