kerala

‘ഹോസ്റ്റൽ പത്ത് മണിക്ക് അടച്ചില്ലെങ്കിൽ, പല പെൺകുട്ടികളുടെയും പ്രസവത്തിന്റെ ബില് അടക്കേണ്ടി വരും’

‘ഹോസ്റ്റൽ പത്ത് മണിക്ക് അടച്ചില്ലെങ്കിൽ, പല പെൺകുട്ടികളുടെയും പ്രസവത്തിന്റെ ബില് അടക്കേണ്ടി വരും’എന്ന് കോഴിക്കോട് മെഡിക്കൽ
കോളേജിലേ ഹോസ്റ്റൽ സമരത്തിന്റെ വാർത്തക്ക് താഴെ വന്ന കമന്റ് ചർച്ചയാവുകയാണ്. കോഴിക്കോട് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർഥിനികൾ നടത്തിയ സമരത്തെ പറ്റിയുള്ള വാർത്തക്ക് താഴെ വന്ന കമന്റിനെ രൂക്ഷമായ ഭാക്ഷയിൽ വിമർശിച്ചിരിക്കുകയാണ് അഞ്ജു പാർവതി.

‘ശരിക്കും വിപിൻ ദാസിനെ പോലുള്ളവരെ ഭയക്കണം! ഒപ്പം ആ കമൻ്റിന് ലൈക്കും ഹ ഹ ഹ ഇട്ടവരെയും! കാരണം ഇവറ്റകൾക്ക് പെണ്ണ് എന്നാൽ ഗർഭം ഉണ്ടാക്കുന്ന യന്ത്രം മാത്രമാണ് – വെറും യന്ത്രമല്ല പത്ത് മണിക്ക് ശേഷം മാത്രം ഗർഭപാത്രം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പ്രസവിക്കൽ യന്ത്രം ! ഇവറ്റകളുടെ വീട്ടിലുള്ള സ്ത്രീകളെയോർത്ത് സഹതാപം മാത്രം’- വാർത്തയ്ക്ക് താഴെ വന്ന കമൻറിനെ കുറിച്ച് അഞ്ജു പാർവതി ഫേസ് ബുക്കിൽ കുറിച്ചു.

അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

‘ഹോസ്റ്റൽ സമയം നീട്ടണമോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരികൾ തീരുമാനിക്കട്ടെ. അതിനെ കുറിച്ച് ആധികാരികമായി പറയേണ്ടതും തീരുമാനമെടുക്കേണ്ടതും കോഴിക്കോട് മെഡിക്കൽ കോളേജ് അധികാരികളാണ്. പക്ഷേ എനിക്ക് പറയേണ്ടത് ആ വാർത്തയ്ക്ക് താഴെ കണ്ട മനംപിരട്ടുന്ന ഈ കമൻറിനെ കുറിച്ചാണ്.

കാരണം തലക്കെട്ടിൽ തന്നെയുണ്ട് ഈ സമരം ചെയ്യുന്ന പെൺകുട്ടികൾ ഉത്തരവാദപ്പെട്ട ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന പെൺകുട്ടികളാണ് എന്ന വസ്തുത. അതായത് കോഴ്സ് കഴിഞ്ഞാൽ , അല്ലെങ്കിൽ കോഴ്സിൻ്റെ അവസാന സമയത്ത് ജെൻഡർ ന്യൂട്രൽ ആയി ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ, രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ പണിയെടുക്കേണ്ട ഡോക്ടർമാരാണ് എന്നത്.

ആ പോയിൻ്റ് മനസ്സിലാക്കിയിരുന്നെങ്കിൽ വിപിൻ ദാസ് എന്ന മോറൽ പോലീസ് ഈ രീതിയിൽ കമൻ്റിടാൻ മുതിരില്ലായിരുന്നു. ശരിക്കും ഇവനെ പോലുള്ളവരെ ഭയക്കണം! ഒപ്പം ആ കമൻ്റിന് ലൈക്കും ഹ ഹ ഹ ഇട്ടവരെയും! കാരണം ഇവറ്റകൾക്ക് പെണ്ണ് എന്നാൽ ഗർഭം ഉണ്ടാക്കുന്ന യന്ത്രം മാത്രമാണ് – വെറും യന്ത്രമല്ല പത്ത് മണിക്ക് ശേഷം മാത്രം ഗർഭപാത്രം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പ്രസവിക്കൽ യന്ത്രം ! ഇവറ്റകളുടെ വീട്ടിലുള്ള സ്ത്രീകളെയോർത്ത് സഹതാപം മാത്രം’.

 

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

48 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago