kerala

കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിൽ,ന്യായീകരണ വാദവുമായി ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ കുറ്റാക്കാരായ ഡോക്ടർമാർക്ക് സംരക്ഷണം ഒരുക്കി, അന്വേഷണം വൈകുന്നതിനെ ന്യായീകരണ വാദവുമായി ആരോഗ്യമന്ത്രി.

ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ അന്വേഷണം നടത്തുകയാണെന്നാണ് മന്ത്രി വീണ ജോര്‍ജിന്റെ വാദം. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയതെന്നുമൊക്കെ ആരോഗ്യമന്ത്രി വാദിക്കുന്നു.

കൂടുതല്‍ അന്വേഷണം വേണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ പക്ഷത്തുനിന്നാണ് ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചതെന്നാണ് മന്ത്രി അവകാശപ്പെടുന്നതെങ്കിലും, ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ പക്ഷത്തല്ല മന്ത്രിയെന്ന കാര്യമാണ് നടന്ന വസ്തുതകൾ വിളിച്ചു പറയുന്നത്.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെന്ന് പരാതിക്കാരി കുറ്റപ്പെടുത്തുന്നു. വയറുവേദനയെത്തുടർന്ന് യുവതി മെഡിക്കൽ കോളജിൽ വീണ്ടും ചികിൽസ തേടി. ആരോഗ്യമന്ത്രിയെ അഞ്ച് തവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ ആശുപത്രി വിടില്ലെന്നാണ് അവർ ഇപ്പോൾ പറയുന്നത്. പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒന്നരമാസമായെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാട്ടില്ല.

 

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

16 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

16 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

33 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

41 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

42 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago