kerala

സിനിമ കാഴ്ചകള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു; ഐഎഫ്‌എഫ്‌കെ ഡിസംബര്‍ 9 മുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള( ഐഎഫ്‌എഫ്‌കെ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണുകളും സാധാരണയില്‍ നിന്നും വിഭിന്നമായാണ് സംഘടിപ്പിക്കച്ചത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായിരുന്നു മേള. ഇത്തവണ മേള വീണ്ടും ഡിസംബറില്‍ തന്നെയാണ്.

രാജ്യാന്തര ഫെസ്റ്റിവല്‍ കലണ്ടര്‍ പ്രകാരം ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഐഎഫ്‌എഫ്‌കെയ്ക്കായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ഗതകാല പ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വാസവന്‍ അറിയിച്ചു.

രാജ്യന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടുഡെ, ലോക സിനിമ തുടങ്ങിയ പൊത വിഭാഗങ്ങളും മറ്റു പാക്കേജുകളും മേളയിലുണ്ടാകും.മത്സര വിഭാഗത്തിലേക്ക് ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പരിഗണിക്കുന്നത്. 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയാക്കിയ സിനിമകള്‍ ആയിരിക്കണം. 2022 ഓഗസ്റ്റ് 11 മുതല്‍ മത്സര വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കും.

Karma News Network

Recent Posts

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

3 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

29 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

38 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

60 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

1 hour ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago