kerala

തലസ്ഥാനത്തെ ഞെട്ടിച്ച മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്.  പശ്ചിമബംഗാൾ സ്വദേശി ആദംഅലി  വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന  നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഒപ്പമുണ്ടായിരന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ  വച്ചാണ് അന്വേഷണം പുരോഗമിച്ചത്.

രണ്ട് ദിവസം മുമ്പ്  പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.  വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായകസിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.

കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേരളം വിട്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേത്തുടര്‍ന്ന്  പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിരുന്നു. ദേഷ്യം വന്നപ്പോൾ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.  കൊലപാതകത്തിൽ ഇവര്‍ക്കുള്ള പങ്കും പൊലീസ്  അന്വേഷിക്കുന്നുണ്ട്.  അതിനിടെ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Karma News Network

Recent Posts

യുണൈറ്റഡ് മുസ്ലീം ഫെഡറേഷൻ ഓഫ് ഇന്ത്യയെക്കുറിച്ചാണോ ഷെയിൻ പറഞ്ഞത് ? വിമർശനം

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം…

2 mins ago

പ്രതികൂല കാലാവസ്ഥ, വിമാനങ്ങൾ റദ്ദാക്കി, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട്…

6 mins ago

ഐടി പാർക്കുകളിൽ മദ്യശാല, നിയമസഭാ സമിതിയുടെ അം​ഗീകാരം, ഈ വർഷം മുതൽ

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും.…

33 mins ago

വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന

നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു…

39 mins ago

25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,’അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25…

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, വ്യാപക നാശനഷ്ടം,കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും…

2 hours ago