topnews

ഇലന്തൂർ ഇരട്ടനരബലിക്ക് ഇരയായ റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയിൽ കണ്ടെത്തി. ഇലന്തൂർ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുൻപാണ് വീട്ടുകാർക്ക് വിട്ടുനൽകിയത്. ഇതിന് പിന്നാലെയാണ് മരുമകന്റെ മരണം. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) വാണ് മരിച്ചത്. റോസ്‌ലിയുടെ മകൾ മഞ്ജുവിന്റെ ഭർത്താവാണ് ബിജു. വടക്കാഞ്ചേരി എങ്കക്കാട് നമ്പൂശൻ റോഡിലെ വാടക വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ബിജു വീട്ടിൽ തനിച്ചായിരുന്നു താമസം. മഞ്ജു എറണാകുളത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ട്രസ് വർക്ക് തൊഴിലാളിയായ ബിജുവും കുടുംബവും കുറച്ചുകാലം മുമ്പാണ് വടക്കാ‌ഞ്ചേരിയിലെത്തിയത്. ബിജുവിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുമ്പായിരുന്നു അധികൃതർ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മക്കളായ മഞ്ജുവും സഞ്ജുവുമാണ് ഏറ്റുവാങ്ങിയത്. മൃതദേഹംവാടകവീട്ടിൽ എത്തിച്ചിരുന്നു.

Karma News Network

Recent Posts

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

17 mins ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

43 mins ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

1 hour ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

2 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago

ലേക് ഷോറിൽ കിഡ്നി എടുത്ത ജീവനക്കാരിക്ക് പറഞ്ഞ പണം നല്കാതെ ചതിച്ചു, കാശ് ചോദിച്ച ദാദാവിനെ ബലാൽസംഗം ചെയ്തു!

കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക്…

2 hours ago