entertainment

ആര്‍ത്തവ സമയത്ത് പ്രതിശ്രുത വധുവിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ആരാധകന്‍, കിടിലന്‍ മറുപടി കൊടുത്ത് ഇല്യാന

ലോകം മുഴുവന്‍ കൊറോണ വൈറസിന് എതിരെ പോരാടുകയാണ്. വൈറസ് വ്യാപനം തടയാനായി രാജ്യം ലോക്ക് ഡൗണിലാണ്. ഇതോടെ സിനിമ താരങ്ങളും അവരവരുടെ വീടുകളില്‍ ഒതുങ്ങുകയാണ്. പലരും സമയം ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ ആണ്. കോവിഡിന് എതിരെയുള്ള ബോധ വത്കരണം മാത്രമല്ല തങ്ങളുടെ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ചിലര്‍ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവധിക്കുന്നുമുണ്ട്.

 

ഇപ്പോള്‍ വാര്‍ത്തയാകുന്നത് ഒരു ആരാധകന്റെ വിചിത്രമായ സംശയത്തിന് നടി ഇല്യാന ഡി ക്രൂസ് നല്‍കിയ മറുപടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യവും ഉത്തരവും വന്‍ ഹിറ്റായിരിക്കുകയാണ്. ‘ആര്‍ത്തവ സമയത്ത് പ്രതിശ്രുത വധുവിനെ എങ്ങനെ കൈകാര്യം ചെയ്യാം ആ സമയത്ത് അവളെ വേദനിപ്പിക്കാന്‍ സാധിക്കില്ല എന്നെ സഹായിക്കൂ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് കിടിലന്‍ ഉപദേശമായിരുന്നു ഇല്യാനയുടെ മറുപടി.

‘ജാഗ്രതയോടെ സമീപിക്കുക. ഒന്നുകില്‍ അവള്‍ക്ക് ഒരു ഭ്രാന്തന്‍ കെട്ടിപ്പിടുത്തം നല്‍കുക അല്ലെങ്കില്‍ അവളുടെ സമീപത്ത് പോവാതിരിക്കുക. അവള്‍ കരയാന്‍ തുടങ്ങിയാല്‍, അവള്‍ക്ക് ചോക്ലേറ്റ് കൊടുക്കുക. ഓടിപ്പോവുക’ എന്നാണ് ഇല്യാനയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇല്യാന ഇത് പങ്കുവച്ചിരിക്കുന്നത്.

 

നേരത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പ്രതികരിച്ച് ഇല്യാന രംഗത്ത് എത്തിയിരുന്നു. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ബോളിവുഡ് നടിമാര്‍ സംസാരിക്കാന്‍ ഭയക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ചിലര്‍ ആ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിനിമാമോഹവുമായി നടക്കുന്ന പെണ്‍കുട്ടികള്‍ വായ തുറക്കില്ലെന്നും ഇല്യാന പറഞ്ഞിരുന്നു.

നടന്മാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ആരെങ്കിലും വായ തുറന്നാല്‍ ആരാധകര്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കും. ഭീഷണിപ്പെടുത്തും. പിന്നെ കരിയറും അവസാനിക്കും. കൈയില്‍ എണ്ണാവുന്ന ബോളിവുഡ് നടികള്‍ മാത്രമേ തങ്ങള്‍ക്ക് ഉണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ചിട്ടുള്ളൂ. പക്ഷേ അതില്‍ ചൂഷണം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്തിയവര്‍ വിരളമാണ്. ലൈംഗിക പീഡനത്തെ അതിജീവിച്ച ഒരുപാട് നടിമാരുള്ള ഒരിടമാണ് സിനിമ എന്നതില്‍ യാതൊരു സംശയവും വേണ്ട.- ഇല്യാന പറഞ്ഞിരുന്നു.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

5 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

5 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

6 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

6 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

7 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

8 hours ago