വാഷിംഗ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി. പ്രമേയം സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ അമേരിക്കയില്‍ ഇംപീച്ച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുന്‍പ് അമേരിക്കയുടെ 17ാംമത് പ്രസിഡന്റായിരുന്ന ആന്‍ഡ്രൂസ് ജോണ്‍സണും ബില്‍ക്ലിന്റനും ഇംപീച്ച്മെന്റിന് വിധേയരായിട്ടുണ്ട്.
അതേസമയം ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കി. ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ വൈസ് പ്രസിഡന്റിന് എടുക്കാവുന്ന അധികാരം ഉപയോഗിക്കില്ലെന്നാണ് മൈക്ക് പെന്‍സ് അറിയിച്ചത്. ട്രംപിന്റെ കാലാവധി തീരാന്‍ വെറും എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ തന്റെ തീരുമാനം കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് പെന്‍സ് പറയുന്നത്. സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയ്ക്ക് ഔദ്യോഗികമായി നല്കിയ കത്തിലൂടെയാണ് പെന്‍സ് തന്റെ തീരുമാനം അറിയിച്ചത്. ഇന്ന് സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം വോട്ടിംഗിനെടുക്കുന്നതിന് മുന്നോടിയായാണ് പെന്‍സിന്റെ തീരുമാനം.
എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ അണികള്‍ നടത്തിയ അക്രമം ജനാധിപത്യ വിരുദ്ധമാണെന്നും പെന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രംപുമായി പെന്‍സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക കാലാവധി തീരും വരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരന്. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…