national

ലഖിംപൂർ ഖേരിയിൽ പിച്ചിചീന്തപ്പെട്ട പെൺകുട്ടികളുടെ മാനത്തിന് ഹിന്ദു ആയതിനാൽ വിലയില്ലേ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നാടിനെയാകെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രതികളിൽ രണ്ട് പേർ പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി കൂടെ ഉള്ള സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുകയുമാണ് ഉണ്ടായത്. ചോട്ടു, ജുനൈദ്, സുഹൈൽ, കരിമുദീൻ, ആരിഫ്, ഹഫീസ്, ഉമർ റഹ്‌മാൻ എന്നിവർ ചേർന്നാണ് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത്.

ഈ സംഭവം നടന്നു മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ, ഇന്ത്യയെ ഇനിയും ഒരുമിപ്പിക്കാനെന്ന പേര് പറഞ്ഞു ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയോ കേരളത്തിലെ കല-സാംസ്കാരിക നായകന്മാരോ, രാഷ്‌ട്രീയക്കാരോ ഇങ്ങനെയൊരു സംഭവം അറിഞ്ഞതായി പോലും നടിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ ഒരു തെരുവ് നായ ചത്താൽ പോലും വലിയ ചർച്ചയാക്കുന്ന രാഷ്ട്രീയ സാംസ്കാരിക കേമന്മാർ പ്രായപൂർത്തിയാകാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്.

ബാലസംഗത്തിനിരയായ ദളിതനായ സഹോദരിമാർക്ക് വേണ്ടി ഒരു മെഴുകുതിരി കത്തിക്കാനോ, ഹാഷ്ടാഗ് ക്യാമ്പയിൻ നടത്താനോ ഒരു പുരോഗമന – രാഷ്‌ട്രീയ കല സാംസ്കാരിക നായകന്മാരെയും കണ്ടില്ല. ഉത്തരേന്ത്യയിലെ ജുനൈദിന്റെ വീട്ടിൽ പോയി കണ്ടു പത്ത് ലക്ഷം രൂപ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്നവർ എന്തുകൊണ്ടാണ് ലഖിംപൂർ ഖേരിയിലെ സഹോദരിമാരെ കാണാതെ പോകുന്നു എന്നതാ ജനം തിരിച്ചറിയുന്നുണ്ട്. ഇല്ലെന്നു കരുതുന്നവരാണ് വിഡ്ഢികൾ.

ആസിഫ ഭാനുവും മുഹമ്മദ് അഖ്‌ലാഖും, കൊല്ലപ്പെട്ടത്തിന്റെ ഉത്തരവാദിത്വം ആർ എസ് എസ്സിന്റെ തലയിൽ കെട്ടി വെച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ കമ്യൂണിസ്റ്റുകാരും, കപട സാംസ്‌കാരിക വാദികളുടെയും ലക്‌ഷ്യം മുസ്ലിം വോട്ടു ബാങ്ക് ആണെന്നതും പ്രത്യേകം പറയേണ്ടതില്ല. നാഴികയ്‌ക്ക് നാൽപ്പത് വട്ടം ദളിത് സ്നേഹം കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിസ്റ് പുരോഗമന വാദികളും സാംസ്കാരിക നായകരും എന്തുകൊണ്ടാണ് ഈ സഹോദരിമാർക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.

സ്ഥാനമോഹവും അവാർഡുകളും ആഗ്രഹിക്കുന്നവരും സത്യത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും പണിയാളുകൾ മാത്രമാവുകയാണ് കേരളത്തിൽ. ലഖിംപൂർ ഖേരി സംഭവത്തിൽ ഒരു മാസികയിലെയും പ്രമുഖ പത്രങ്ങളുടെ മുൻ പേജിലും വാർത്തകളും ലേഖനങ്ങളും ഒന്നും വരില്ല. ജസ്റ്റിസ് ഫോർ ലംഖിപ്പുർ വുമൺസ് എന്ന് ട്വിറ്ററിൽ ക്യാമ്പയിൻ നടക്കില്ല. നിയമ സഭയിൽ പ്രമേയം പാസ്സാക്കില്ല. സ്ത്രീപക്ഷ ചിന്തകരും, മാദ്ധ്യമ കൂലി തൊഴിലാളികളും, സിനിമ താരങ്ങളും, ദളിത് ആക്ടിവിസ്റ്റുകളും ഒന്നും അവർക്കായി ശബ്ദമുയർത്തില്ല. കാരണം മരണപ്പെട്ടത് ഹിന്ദു ആണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദളിതനായ സാധാരണക്കാരാണ്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

25 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

58 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago