kerala

ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിൽ അക്ഷതം എത്തിച്ച് മഹാ സമ്പർക്കം

കൊച്ചി. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പർക്കം. കുട്ടികൾ മുതൽ വയോധികർ വരെ സമ്പർക്കത്തിൽ പങ്കാളികളായി. ഇന്നലെ ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിലാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമെത്തിച്ചത്.

പതിനാല് ദിവസമായി സമ്പർക്കം തുടരുന്ന 36000 ബാച്ചുകൾക്ക് പുറമെ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പർക്ക പരിപാടിയിൽ പങ്കാളികളായി. മുപ്പതിനായിരം സ്ത്രീകൾ രാമസന്ദേശവുമായി വീടുകൾ കയറിയെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതി സംയോജകൻ ടി.വി. പ്രസാദ് ബാബു അറിയിച്ചു.

ശ്രീരാമ ജപവുമായി എത്തിയ സമ്പർക്ക സംഘത്തെ ഭക്തിയോടെയാണ് ഓരോ വീടും വരവേറ്റത്. നിലവിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞ് പ്രാർത്ഥനയോടെയാണ് ജനങ്ങൾ അക്ഷതം ഏറ്റുവാങ്ങിയത്. ഇടുക്കിയിലെ കോവിലൂർ . മറയൂർ, കാന്തല്ലൂർ വനമേഖലകളിലും തമിഴ് ഗ്രാമങ്ങളിലും ആവേശകരമായ പ്രതികരണമാണ് സമ്പർക്ക പരിപാടികൾക്ക് ലഭിച്ചത്. സേവാവ്രതി കളായ വനിതകളുടെ നേതൃത്വത്തിലാണ് ഈ മേഖലയിൽ സമ്പർക്കം പൂർത്തിയാക്കിയത്. കോഴിക്കോട് മഹാസമ്പർക്ക ദിനത്തിന്റെ ഭാഗമായി കർസേവകരുടെ കുടുംബസംഗമം നടന്നു. ഇരുനൂറിലധികം പേർ പങ്കെടുത്തു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

1 hour ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago