national

ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നു

ന്യൂദല്‍ഹി. രാജ്യസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ഹരിയാനയിലെ സുരജ്കുണ്ഡില്‍ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നു. ഇത്തരത്തിലുള്ളവയെ നമ്മള്‍ ഒത്തൊരുമിച്ചു നിന്ന് ഇല്ലാതാക്കണം. കുറ്റകൃത്യങ്ങള്‍ അന്തര്‍സംസ്ഥാനമായും അന്തര്‍ദേശീയമായും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ക്രമസമാധാന പാലനം ഒരു സംസ്ഥാനത്ത് പരിമിതപ്പെടുത്തിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. ക്രമസമാധാന പാലനം രാജ്യത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടും ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനും പരസ്പരം പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കും. ഇത് ഭരണഘടനയോടും നമ്മുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തമാണ്.

സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അതിര്‍ത്തിക്കപ്പുറമുള്ള കുറ്റവാളികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര നിയമപാലക ഏജന്‍സികളും ഒന്നിച്ചു നിന്ന് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. വിഷയത്തില്‍ പോലീസില്‍ നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും തുല്യമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്. അത്തരത്തില്‍ ഒന്ന് ഉണ്ടാകാത്തിടത്തോളം കാലം അവരെ നേരിടുക അസാധ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രി, വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്മേളനം സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ പോലീസ് യൂണിഫോമുകളില്‍ ഏകീകരണം കൊണ്ടുവരണം എന്ന ആശയവും പ്രധാനമന്ത്രി ഇതോടൊപ്പം അവതരിപ്പിച്ചു. ഇത് നടപ്പിലായാല്‍ രാജ്യത്തെ പോലീസിന് ഒരു യൂണിഫോം എന്നതിലേക്ക് മാറും.

സാധ്യമാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. ആഭ്യന്തരമന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള രണ്ട് ദിവസത്തെ ചിന്തന്‍ ശിബിരത്തിന് കേന്ദ്രമന്ത്രി അമിത് ഷായാണ് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. വ്യാഴാഴ്ച പിണറായി സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും വെള്ളിയാഴ്ച ദല്‍ഹി കേരള ഹൗസില്‍ തന്നെ തെഗിയിരിക്കുകയാണ് പിണറായി.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

20 seconds ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

34 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago