national

ടെക്കി നഗരം ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് ചെയ്തില്ല

ഇന്ത്യയിലേ ഏറ്റവും പരിഷ്കൃത നഗരവും മേഡേൺ സിറ്റിയും എന്നും അറിയപ്പെടുന്ന ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് രേഖപ്പെടുത്തിയില്ല. കർണ്ണാടക തലസ്ഥാനത്ത് നിന്നും ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പകുതിയായി മാത്രം രേഖപ്പെടുത്തിയപ്പോൾ തീർത്തും അസ്വീകാര്യമായ വാർത്ത തന്നെ. ആരെ തിരഞ്ഞെടുത്താലും എല്ലാരും കള്ളന്മാരും ജനങ്ങൾക്ക് നന്മ ചെയ്യാത്തവരും എന്നും ബാഗ്ളൂരിൽ വോട്ട് ബഹിഷ്കരിച്ച ചിലർ പറയുന്നു. കുടിവെള്ളം ഈ നഗരത്തിൽ ഇല്ല.

കുളിച്ചാലും കാർ കഴുകിയാലും കേസെടുക്കും. ജനങ്ങൾ കുളി ഒഴിവാക്കാൻ വർക്ക് ഫ്രം ഹോം നടപ്പാക്കി. ഇങ്ങിനെ എത്ര കാലം കുളിക്കാതെയും കാർ കഴുകാതെയും ഞങ്ങൾ ബാം​ഗ്ലൂർകാർ കഴിയും. ഈ അവസരത്തിൽ ആർക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം. വിദേശ രാജ്യങ്ങളിലും ഗൾഫിലും മഴ പെയ്തിട്ടും പുഴ ഉണ്ടായിട്ടും അല്ല വെള്ളം ലഭിക്കുന്നത്. കടൽ വെള്ളം ശുചീകരിച്ച് ധാരാളമായി ഉപയോഗിക്കുന്നു. എന്തുകൊണ്ട് ഇവിടെ അതും ചെയ്യുന്നില്ല. പിന്നെ എന്തിനാണ്‌ ഇവർക്കൊക്കെ വോട്ട് ചെയ്യുന്നത് എന്നും പല ആളുകളും ചോദിക്കുന്നു.

കർണാടകത്തിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാരും വോട്ട് ചെയ്യാൻ എത്തിയില്ല എന്നത് ദേശീയ തലത്തിൽ ചർച്ചയായി.കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു, 69.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എന്നിരുന്നാലും, നഗരത്തിലെ മൂന്ന് നഗര മണ്ഡലങ്ങളിൽ – ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സൗത്ത് — വോട്ടർമാരുടെ ശതമാനം വളരെ കുറവാണ്.ബാംഗ്ലൂർ സെൻട്രലിൽ 52.81 ശതമാനവും ബാംഗ്ലൂർ നോർത്തിൽ 54.42 ശതമാനവും ബാംഗ്ലൂർ സൗത്തിൽ 53.15 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ 54.32 ശതമാനമായിരുന്നു പോളിങ്

ജനപങ്കാളിത്തം വർധിപ്പിക്കാൻ ഊർജിത ശ്രമങ്ങൾ നടത്തിയിട്ടും പോളിങ് ശതമാനം വർധിച്ചതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ നിരാശരായി.എന്നാൽ ഇതിനു വ്യക്തമായ കാരണങ്ങൾ ഒന്നും ഞങ്ങൾക്ക് പറയാൻ ഇല്ല. ജനം നിസഹകരിക്കാൻ കാരണവും വ്യക്തമല്ല. ഒരു ഉന്നത ഇസി ഉദ്യോഗസ്ഥൻ പറഞ്ഞു.ചുട്ടുപൊള്ളുന്ന വേനൽച്ചൂടാണ് നഗരത്തിലെ പോളിംഗ് ബൂത്തുകളിൽ ആളുകൾ എത്താത്തതിന് കാരണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

എന്നിരുന്നാലും, ബാംഗ്ലൂർ റൂറലിൽ 67.29 ശതമാനം പോളിങ് രേഖപ്പെടുത്തി.മാണ്ഡ്യയിലും കോലാറിലും യഥാക്രമം 81.48 ശതമാനവും 78.07 ശതമാനവും പോളിങ് രേഖപ്പെടുത്തി.കർണാടകയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നഗര മണ്ഡലങ്ങളിലെ ഈ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു — വിവിധ ആപ്പുകൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ പോളിംഗ് ബൂത്തുകൾ കണ്ടെത്തുന്നതിന് വോട്ടർ സ്ലിപ്പുകളിൽ

ക്യു ആർ കോഡ് വരെ നല്കി. എന്നിട്ടും രക്ഷയില്ല.വോട്ടർ ഹെൽപ്പ്‌ലൈൻ, ‘നിങ്ങളുടെ സ്ഥാനാർത്ഥിയെ അറിയുക’, ക്യൂവിലുള്ള വോട്ടർമാരുടെ എണ്ണം, പോളിംഗ് ബൂത്തുകളിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ ലഭ്യമായ പാർക്കിംഗ് സൗകര്യങ്ങൾ, വിപുലമായ ബൂത്ത് തിരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് പ്ലാൻ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്നിവയാണ് മറ്റ് നടപടികൾ സ്വീകരിച്ചത്. വോട്ട് ചെയ്യാൻ വരുന്നവർക്ക് കുടിവെള്ളം വരെ ഓഫ്ഫർ ചെയ്തിരുന്നു. എന്നിട്ടും വോട്ടർമാർ വിട്ടു നിന്നതാണ്‌ അതിശയം.

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭയിലും വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നഗര മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായി. ഫലത്തിൽ കൂടുതൽ സൗകര്യം ഒരുക്കിയപ്പോൾ വോട്ടിങ്ങ് ശതമാനം ആകട്ടേ ബാംഗ്ളൂരിൽ മുൻ കാലത്തേക്കാൾ കുറഞ്ഞ് റെക്കോഡ് ആകുകയായിരുന്നു.

ഇന്ത്യയിലെ ടെക്കി നഗരവും അഭ്യസ്ത വിദ്യരുടേ നഗരവും ആയ ബാഗ്ളൂരിലെ ജനങ്ങളുടെ നിലപാട് എന്താണേലും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുകയാണോ അതോ ജനങ്ങളുടെ കുഴപ്പം ആണോ എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു.

Karma News Network

Recent Posts

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

10 mins ago

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…

33 mins ago

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

1 hour ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

2 hours ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

2 hours ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

2 hours ago