national

വർഷാ വിനോദിനെ പ്രേമിച്ചു ആയിശയാക്കി ,വീണ്ടും ലവ് ജിഹാദ്

പ്രേമിക്കാൻ വർഷാ വിനോദ് മതി, പക്ഷേ കല്യാണം കഴിക്കാൻ ആയിശാ മർവ തന്നെ വേണം. ലവ് ജിഹാദും കേരളം സ്റ്റോറിയും ഇപ്പോഴും കേരളത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിന് നേരെ സമൂഹമാധ്യങ്ങളിൽ വമ്പൻ പൊങ്കാല .
പോസ്റ്റർ കാണിക്കുക …

ഇതിനു താഴെ ആണ് രൂക്ഷ വിമർശനം വരുന്നത്,
പ്രേമിക്കാൻ വർഷാ വിനോദ് മതി
പക്ഷേ കല്യാണം കഴിക്കാൻ
ആയിശാ മർവ തന്നെ വേണം.
അത് നിർബ്ബന്ധാ
ഇത് കേരള
ത്തിൻ്റെ കഥയല്ല ജീവിതമാണ്
പ്രണയം അല്ല പരിവർത്തനം ആണ്‌ ചിലരുടെ ലക്‌ഷ്യം എന്ന് ഇനിയും മനസിലാക്കാത്ത മതേതര ഹിന്ദുക്കൾ
വര്ഷമാർ ആയിഷമാർ ആകാതെ ഇരിയ്ക്കാൻ ഇടത് വലത് മുന്നണികളെ
അകറ്റി നിർത്തുക എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പ്,

അതേസമയം, കേരള സ്റ്റോറി’ ശൈലിയിൽ പ്രത്യേകമായി തന്റെ മകളെയും
ടാർഗെറ്റുചെയ്‌തിരുന്നതായി കൊല്ലപ്പെട്ട നേഹയുടെ പിതാവും, ഹുബള്ളി–ധാർവാഡ് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറുമായ നിരഞ്ജൻ ഹിരേമത്തിന്റെ വാക്കുകളും ഇവിടെ ശ്രദ്ദേയമാക്കുകയാണ് .
തന്റെ മകളുടെ കൊലപാതകം കേവലം ഒരു കുറ്റകൃത്യം മാത്രമല്ല, ‘കേരള സ്റ്റോറി’ ശൈലിയിൽ അവളെ പ്രത്യേകമായി ടാർഗെറ്റുചെയ്‌തു. ചില സമുദായങ്ങളിലെയും കുടുംബങ്ങളിലെയും പെൺകുട്ടികളെ ലക്ഷ്യമിട്ട് മാഫിയ മാതൃകയിലുള്ള സംഘമുണ്ട്. ഞാൻ എട്ടു പേരുടെ പേരുകൾ അവരോട് തുറന്നു പറഞ്ഞതാണ്. എന്നാൽ അവർ ഒരാളെ പോലും പിടിച്ചില്ല. എനിക്കിപ്പോൾ വിശ്വാസം നഷ്ടപ്പെട്ടു. അവർ കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത് .

പ്രതി ഫയാസ്, നേഹ പ്രണയം നിരസിച്ചതിന് ശേഷവും അവളെ പിന്തുടരുന്നത് തുടരുകയായിരുന്നു. നേഹയുടെ ഓരോ ചലനങ്ങളും പിന്തുടർന്ന്, കോളേജിൽ വരുന്ന സമയം, അവൾ പ്രവേശിക്കുന്ന ഗേറ്റുകൾ, അവൾ പങ്കെടുത്ത ക്ലാസുകൾ, അവൾ സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങി എല്ലാ വിശദാംശങ്ങളും അറിയാൻ അവൻ ഒരു കൂട്ടം ആളുകളെ ചുമതലപ്പെടുത്തി .

‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ കാണിച്ചത് പോലെ ചില കുടുംബങ്ങളിലെ മിടുക്കരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് അവരെ ആസൂത്രിതമായി വേട്ടയാടുകയും പ്രണയബന്ധങ്ങളിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വിപുലമായ ഗൂഢാലോചനയാണ് . സിസിടിവി ദൃശ്യങ്ങൾ അധികൃതർക്കും സിഐഡിക്കും നൽകണമെന്ന് കോളജ് അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട് . ശരിയായ അന്വേഷണത്തിൽ എത്ര പേർ ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാനാകും . കേരള സ്റ്റോറി സിനിമ പോലെയാണ് ഈ ഓപ്പറേഷൻ നടന്നത്. പലതവണ നിരസിച്ചിട്ടും ഫയാസ് എന്റെ മകളെ സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് പിന്തുടരുന്ന ഈ രീതി വളരെക്കാലമായി തുടരുന്നു – നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.

കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി തന്നെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അവൾ അമ്മയോട് പറഞ്ഞിരുന്നു. ഇത് ഒരു വ്യക്തിയുടെ കുറ്റമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. നേഹയെയും നേഹയെപ്പോലുള്ള മറ്റ് പെൺകുട്ടികളെയും വേട്ടയാടുന്നതിലും ആസൂത്രിതമായി ലക്ഷ്യമിടുന്നതിലും ഒരു സംഘം ഉണ്ട്. ആ വ്യക്തിയുടെ (ഫയാസിന്റെ) അച്ഛനും അമ്മയും സഹോദരിയും എല്ലാം മാധ്യമങ്ങളോട് സംസാരിച്ചു. അവരെല്ലാം ഇതിൽ പങ്കാളികളാണ്. എന്റെ മകളെ അപകീർത്തിപ്പെടുത്താനുള്ള പ്രേരണയോടെ, നേഹ പങ്കെടുത്ത പഴയ കോളേജ് ചടങ്ങുകളിൽ നിന്ന് അവന്റെ സഹോദരി ബോധപൂർവം ഫോട്ടോകൾ തിരഞ്ഞെടുത്ത് അവ വൈറലാക്കാൻ ശ്രമിക്കുകയാണ്, ” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.

ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എംസിഎ വിദ്യാർഥിനിയായ നേഹ ഹിരേമഠിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കോളജിലെ ബിസിഎ വിദ്യാർഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ്. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാൾ നേഹയെ കുത്തിവീഴ്‌ത്തുകയായിരുന്നു. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

3 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

4 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

4 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

5 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

5 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

5 hours ago