എറണാകുളം: നികുതി വെട്ടിപ്പ് ആരോപിച്ച് വൻകിട കരാറുകാരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. പെരുമ്പാവൂരിലെ ഇകെകെ കൺസ്ട്രക്ഷൻസ്, തിരുവനന്തപുരത്തെ ശ്രീധന്യ കൺസ്ട്രക്ഷൻസ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. പ്രാഥമികമായ പരിശോധനയിൽ നികുതി വെട്ടിപ്പ് നടന്നതായ വിലയിരുത്തലിലാണ് ആദായ നികുതി വകുപ്പ്.
വൻകിട നിർമാണങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തു. ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടർന്നു. കൊച്ചിയിലെ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തും പരിശോധനയ്ക്കെത്തിയത്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ഉടമയുടെ വീട്ടിലും പരിശോധന നടന്നു. വൻകിട കരാർ കമ്പനികൾ വ്യാപകമായി നികുതി വെട്ടിപ്പുകൾ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…