topnews

24 മണിക്കൂറിനിടെ രാജ്യത്ത്  1823 പേര്‍ക്ക് കൊറോണ

24 മണിക്കൂറിനിടെ രാജ്യത്ത് 1823 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 67 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 33610 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 24162 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 8373 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1075 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

14 ദിവസം മുന്‍പ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് ബാധിച്ചുളള രാജ്യത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3.2 ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചത്. ഇതില്‍ തന്നെ 78 ശതമാനം പേരെ മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടിയിരുന്നു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണവും ഉയര്‍ന്നു. 11 ദിവസമായാണ് ഉയര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് 33000-ല്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1718 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

5 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago